നീലേശ്വരം നഗരസഭയിലെ അങ്കണവാടികളുടെഹരിത പ്രഖ്യാപനവും , വ്യാപാര സ്ഥാപനങ്ങള്‍ക്കുള്ള ഹരിതനിര്‍ദേശക ബോര്‍ഡിന്റെ വിതരണോദ്ഘാടനവും നടന്നു

നീലേശ്വരം :- മാലിന്യമുക്തം നവകേരളം ജനകീയ ക്യാമ്പെയ്‌ന്റെ ഭാഗമായി എല്ലാ അങ്കണവാടികളും ഹരിത അങ്കണവാടികളായി പ്രഖ്യാപിച്ചു. നഗരസഭയില്‍ 39 അങ്കണവാടികളാണ് ഉള്ളത്. ഹരിത ഓഡിറ്റില്‍ എല്ലാ അങ്കണവാടികളും A ഗ്രേഡ് കരസ്ഥമാക്കിയിട്ടുണ്ട്.
നീലേശ്വരം ടൗണിലെ 800 ഓളം വ്യാപാര സ്ഥാപനങ്ങളില്‍ പതിക്കുന്നതിന് ‘ ഈ സ്ഥാപനത്തില്‍ നിരോധിത പ്ലാസ്റ്റിക് ഉല്പന്നങ്ങള്‍ വില്ക്കുകയോ ഉപയോഗിക്കുകയോ ഇല്ല’ എന്ന ബോര്‍ഡ് തയ്യാറാക്കിയിട്ടുണ്ട്.
നഗരസഭ ഹാളില്‍ വെച്ച് നടന്ന ചടങ്ങില്‍ ഹരിത അങ്കണവാടി പ്രഖ്യാപനവും വ്യാപാര സ്ഥാപനങ്ങള്‍ക്കുള്ള ഹരിത നിര്‍ദേശക ബോര്‍ഡിന്റെ വിതരണോദ്ഘാടനവും നഗരസഭാ ചെയര്‍പേഴ്‌സണ്‍ ടി.വി ശാന്ത നിര്‍വ്വഹിച്ചു. ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ ടി പി ലത അധ്യക്ഷത വഹിച്ചു. ഹരിതകേരളം മിഷന്‍ റിസോഴ് പേഴ്‌സണ്‍ പി വി ദേവരാജന്‍ മാസ്റ്റര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ചടങ്ങിന് ആശംസയര്‍പ്പിച്ച് കൊണ്ട് സ്ഥിരം സമിതി അധ്യക്ഷന്‍മാരായ വി ഗൗരി, ഷംസുദീന്‍ അരിഞ്ചിറ, പി ഭാര്‍ഗവി, കൗണ്‍സിലര്‍ ഷജീര്‍ എന്നിവര്‍ സംസാരിച്ചു. കൗണ്‍സിലര്‍ മാരായ ലത, ജയശ്രീ, ഷീബ, വത്സല , താലൂക്കാശുപത്രി സൂപ്രണ്ട് ഡോ മനോജ്, ഹോട്ടല്‍ ആന്റ് റസ്റ്റോറന്റ് അസോസിയേഷന്‍ ഭാരവാഹി പ്രകാശന്‍ (പരിപ്പുവട), വ്യാപാരി വ്യവസായി പ്രതിനിധി അഷറഫ് കല്ലായി, മുനിസിപ്പല്‍ ആരോഗ്യ വിഭാഗം ജീവനക്കാര്‍ എന്നിവര്‍ പങ്കെടുത്തു . ഐ സി ഡി എസ് സൂപ്പര്‍വൈസര്‍ ഇ സജ്‌ന സ്വാഗതവും ക്ലീന്‍സിറ്റി മാനേജര്‍ എ കെ പ്രകാശന്‍ നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *