ചെര്‍ക്കള:കരള്‍ രോഗം നേരത്തെ കണ്ടെത്തുന്നതിനുള്ള ഫൈബ്രോ സ്‌ക്കാന്‍ ക്യാമ്പ് സി എം മള്‍ട്ടി സ്‌പെഷ്യാലിറ്റി ആശുപത്രിയില്‍ തുടങ്ങി. ക്യാമ്പ് ജില്ല അഡീഷണല്‍ പോലീസ് ചീഫ് പി.ബാലകൃഷ്ണന്‍ നായര്‍ ഉദ്ഘാടനം ചെയ്തു. ആശുപത്രി മാനേജിംഗ് ഡയറക്ടര്‍ ഡോ:മൊയ്തീന്‍ ജാസിറലി അദ്ധ്യക്ഷം വഹിച്ചു. നമ്മുടെ മാറിയ ജീവിതശൈലിയുടെ ഭാഗമായി കരളിന്റെ ആരോഗ്യം നശിച്ച് രോഗാവസ്ഥയിലേക്ക് എത്തുകയാണെന്നും,മദ്യപാനം മൂലം ഉണ്ടാകുന്ന കരള്‍ രോഗ സിറോസിസ് ഇപ്പോള്‍ മറ്റുള്ളവരിലും കാണപ്പെടുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഡോ: നാഗമണി നമ്പ്യാര്‍, ഡോ:അബ്ദുള്‍ നവാഫ്, ഡോ:അഞ്ജുഷ ജോസ്, ഡോ:ഫാത്തിമ അസ്‌ന, ഡോ:അബ്ദുള്‍ റഹിം, ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ ഡോ: അശ്വിന്‍, അഡ്മിനിസ്‌ട്രേറ്റര്‍ ശ്രീരാം രാധാകൃഷണന്‍, ഫൈബ്രോ സ്‌ക്കാന്‍ കോ-ഓഡിനേറ്റര്‍ മുഹമ്മദ് റഹീസ് എന്നിവര്‍ പ്രസംഗിച്ചു. പബ്ലിക്ക് റിലേഷന്‍സ് ഓഫീസര്‍ ബി.അഷ്‌റഫ് സ്വാഗതവും,ഗസ്റ്റ് റിലേഷന്‍ ഓഫീസര്‍ വി എം ധനരാജ് നന്ദിയും പറഞ്ഞു.ഫെബ്രുവരി 5 ന് രണ്ടാമത്തെ ക്യാമ്പ് ആശുപത്രിയില്‍ വെച്ച് രാവിലെ 10 മുതല്‍ വൈകുന്നേരം 5 വരെ നടക്കും.