വെള്ളിക്കോത്ത് :കാരക്കുഴി ചോനാര്‍ തറവാട് ചുള്ളിക്കര ചാമുണ്ഡി അമ്മ കരിഞ്ചാമുണ്ഡി അമ്മ ദേവസ്ഥാനം കളിയാട്ട മഹോത്സവം ധനസമാഹരണ ഉദ്ഘാടനം നടന്നു. മലബാര്‍ ദേവസ്വം ബോര്‍ഡ് ഡിവിഷന്‍ ചെയര്‍മാന്‍ കെ. വി. സുരേന്ദ്രന്‍ ഉദ്ഘാടനം നിര്‍വഹിച്ചു. ഉത്സവ ആഘോഷ കമ്മിറ്റി ചെയര്‍മാന്‍ മനോജ് കാരക്കുഴി അധ്യക്ഷനായി. ആഘോഷ കമ്മിറ്റി കണ്‍വീനര്‍ ബി. ശശി, ബി. ബാലകൃഷ്ണന്‍, രതീഷ്, ബി.ഉണ്ണി എന്നിവര്‍ സംസാരിച്ചു. നിരവധി വ്യക്തികളും സ്ഥാപനങ്ങളും ധന സമാഹരണ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്ത് സംഭാവനകള്‍ നല്‍കി. ഇതോടൊപ്പം വനിതാ സംഗമവും സമ്മാന കൂപ്പണ്‍ വിതരണവും നടന്നു.