കളിങ്ങോത്ത് വലിയ വളപ്പ് വയനാട്ടുകുലവന്‍ തെയ്യംകെട്ട്: വനിതാ കൂട്ടായ്മയുടെ ഓലമെടയല്‍ കുട്ടികള്‍ക്കുള്ള പരിശീലനവേദി കൂടിയായി

പനയാല്‍: കളിങ്ങോത്ത് വലിയവളപ്പ് വയനാട്ടുകുലവന്‍ ദേവസ്ഥാനത്ത് ഏപ്രില്‍ 15 മുതല്‍ 17 വരെ നടക്കുന്ന തെയ്യംകെട്ടിന്റെ കലവറ നിര്‍മാണത്തിനുള്ള ഓല മെടയല്‍ നടന്നു. കുട്ടികള്‍ക്ക് അറിവും കൗതുകവും പകര്‍ന്ന ചടങ്ങ് അവര്‍ക്ക് ഓലമെടയാനുള്ള പരീശീലന വേദികൂടിയായി. മാതൃസമിതിയുടെയും ആഘോഷകമ്മിറ്റിയുടെയും നേതൃത്വത്തില്‍ ദേവസ്ഥാനത്ത് നടന്ന ചടങ്ങില്‍ മാതൃസമിതി
ചെയര്‍പേഴ്‌സണ്‍ പദ്മിനി, കണ്‍വീനര്‍ നിഷ, അംഗങ്ങള്‍ ചേര്‍ന്ന് മെടഞ്ഞ നൂറില്‍ പരം ഓലകള്‍ ആഘോഷകമ്മിറ്റി ഭാരവാഹികള്‍ക്ക് കൈമാറി. ചെയര്‍മാന്‍ അഡ്വ.വിജയന്‍ നമ്പ്യാര്‍, വര്‍ക്കിംഗ് ചെയര്‍മാന്‍ പി. കെ. രാജേന്ദ്രനാഥ്, കെട്ടിനുള്ളില്‍ രാഘവന്‍നായര്‍, ജനറല്‍ കണ്‍വീനര്‍ സി.നാരായണന്‍ , ബാലകൃഷ്ണന്‍ വടക്കേവളപ്പ്,ബാബു പെരുന്തട്ട,കൃഷ്ണന്‍ പാത്തിക്കല്‍, അച്യുതന്‍ ആടിയത്ത്,രത്‌നാകരന്‍ കീക്കാനം, ചന്തന്‍കുഞ്ഞി ബി. സി. ദാമോദരന്‍, സി.അനില്‍കുമാര്‍, അരുണ്‍കുമാര്‍ വലിയവളപ്പ് എന്നിവര്‍ ഓലകള്‍ ഏറ്റുവാങ്ങി. തുടര്‍ന്നുള്ള ദിവസങ്ങളിലും ഓലമെടയല്‍ തുടരുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു . കലവറയുമായി ബന്ധപെട്ടാണ് തെയ്യംകെട്ട് ഉത്സവത്തിന്റെ തുടക്കം.
ഓല, കവുങ്ങ്, മുളകള്‍ തുടങ്ങിയ പ്രകൃതിദത്ത സാമഗ്രികള്‍ ഉപയോഗിച്ചാണ് കലവറ പണിയുന്നത്.

Leave a Reply

Your email address will not be published. Required fields are marked *