രാജപുരം:ബളാല്‍ ഭഗവതി ക്ഷേത്രത്തില്‍ ഫെബ്രുവരി 2 മുതല്‍ 11 വരെ നടക്കുന്ന അഷ്ടബന്ധ നവീകരണകലശ സഹസ്ര ബ്രഹ്മകുംഭാഭിഷേകമഹോത്സവത്തിന് തുടക്കമായി. ആചാര്യന്‍ നീലമന രാജേഷ് നമ്പൂതിരിയുടെ കാര്‍മ്മികത്വത്തില്‍ സര്‍വ്വൈശ്വര്യ വിളക്ക് പൂജ നടന്നു. ഇന്ന് രാവിലെ 10.45 ന് ക്ഷേത്രേ ശസംഗമം സ്വാമി വിശ്വാനന്ദ സരസ്വതി ഉദ്ഘാടനം ചെയ്യും. വൈകുന്നേരം 6.30 ന് സച്ചിദാനന്ദ ഭാരതി സ്വാമികള്‍ക്ക് വരവേല്‍പ്, 7.30 ന് ആദ്ധ്യാത്മീക സമ്മേളനം ആഘോഷ കമ്മിറ്റി ചെയര്‍മാന്‍ വി മാധവന്‍ നായരുടെ അധ്യക്ഷതയില്‍ രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം പി ഉദ്ഘാടനം ചെയ്യും. ഇ ചന്ദ്രശേഖരന്‍ എം എന്‍ എ മുഖ്യാതിഥിയാകും, വിവിധ മേഖലകളില്‍ മികവ് തെളിയിച്ചരെ ബളാല്‍ പഞ്ചായത്ത് പ്രസിഡന്റ് രാജു കട്ടക്കയം ആദരിക്കും.
8.45 ന് തിരുവാതിര കൈകൊട്ടിക്കളി.
4 ന് വൈകുന്നേരം 7.30 ന് സതീഷ് ഇരിങ്ങാലക്കുടയുടെ അദ്ധ്യാത്മിക പ്രഭാഷണം തുടര്‍ന്ന് തിരുവാതിര,പ്രദേശിക സമിതി അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികള്‍.5 ന് രാവിലെ 11 മണിക്ക് മാതൃവന്ദനം, വൈകുന്നേരം 6.15 ന് നൃത്തനൃത്യങ്ങള്‍, ഭജന, പിന്നല്‍ തിരുവാതിര, കൈകൊട്ടിക്കളി, നൃത്തനൃത്യങ്ങള്‍.
6 ന് രാവിലെ 11 മണിക്ക് സമാദരണസഭ, വൈകുന്നേരം 6 .15 ന് തിരുവാതിര, 8 മണിക്ക് ഫ്യൂഷന്‍ തിരുവാതിര, സെമി ക്ലാസിക്കല്‍ ഡാന്‍സ്,
9 മണിക്ക് സാമൂഹ്യ സംഗീത നാടകം യാനം, 7 ന് രാവിലെ ഗണപതി ഹോമം 9.55നും 10.39 വരെയുള്ള മുഹൂര്‍ത്തത്തില്‍ അഷ്ടബന്ധ ലേപനം സഹസ്ര പരികലശാഭിഷേകം, ബ്രഹ്മകുംഭാഭിഷേകംഉച്ചയ്ക്ക് 12.30 ന് മഹാപൂജ
വൈകുന്നേരം 6.45 ന് തിരുവാതിര, ഭരതനാട്യം കൈകൊട്ടിക്കളി,8.30 ന് മേജര്‍ സെറ്റ് കഥകളി.
8 ന് രാവിലെ 10.30 ന് ഉമ്മന്നൂര്‍ ശ്രീലാല്‍, കൊല്ലം അവതരിപ്പിക്കുന്ന ഭാഗവത ഗീതാഞ്ജലി ഭക്തി ഗാനമേള.വൈകുന്നേരം 4 മണിക്ക് രഥാരോഹണം കാഴ്ച ശീവേലി, രഥോത്സവം.
6 മണിക്ക് തായമ്പക
7 മണിക്ക് കാഴ്ചവരവ് ഘോഷയാത്ര’
9 മണിക്ക് കാഴ്ച സമര്‍പ്പണം, 9.30ന് അത്താഴപൂജ , 10 മണിക്ക് ശ്രീ ഭൂതബലി, 10 30 ന് എഴുന്നള്ളത്ത് 11 മണിക്ക് തിരുനൃത്തം.
9 ന് പരദേവത പള്ളിയറയില്‍ തെയ്യം കെട്ട് ഉത്സവം രാത്രി 8 മണിക്ക് തെയ്യങ്ങളുടെ കുളിച്ചേറ്റം 9 മണിക്ക് പ്രസിത ചാലക്കുടി നയിക്കുന്ന മെഗ മ്യൂസിക്കല്‍ നൈറ്റ്
പുലര്‍ച്ചെ 2 മണിക്ക് പൊട്ടന്‍ തെയ്യത്തിന്റെ പുറപ്പാട്.
10 ന് രാവിലെ 10.30 ന് ചാമുണ്ഡിയമ്മയുടെ പുറപ്പാട് 2 മണിക്ക് പരദേവതയുടെ പുറപ്പാട്
5 മണിക്ക് വിളക്കിലരി .
11 ന് കൊട്ടക്കോട്ട് കാവില്‍ തെയ്യം കെട്ട് ഉത്സവം.
രാവിലെ 10.30 ന് ബീരന്‍ തെയ്യത്തിന്റെ പുറപ്പാട്,ചാമുണ്ഡിയമ്മയുടെ പുറപ്പാട്, ഗുളികന്‍ തെയ്യത്തിന്റെ പുറപ്പാട്
എല്ലാ ദിവസവും അന്നദാനം ഉണ്ടായിരിക്കും.