ബേക്കല്‍ : കപ്പല്‍ ജീവനക്കാരുടെ ദേശീയ സംഘടനയായ നുസിയുടെ കാസര്‍കോട് ബ്രാഞ്ചിന്റെ ബേക്കല്‍ ഓഫീസിന്റെ നേതൃത്വത്തില്‍ അംഗകളുടെ മക്കള്‍ക്ക് പ്രശ്‌നോത്തരി, ചിത്രരചന മത്സരങ്ങള്‍ നടത്തി. പ്രശ്‌നോത്തരി മത്സരത്തില്‍ പാര്‍വതി അജിത്ത് ഒന്നാം സ്ഥാനവും , ഋതുദേവ് രണ്ടാം സ്ഥാനവും ഇഷാന്‍ ,ജെനിയ മൂന്നാം സ്ഥാനവും നേടി. ചിത്രരചന മത്സരത്തില്‍ ശിവത്മിക സുജിത് ഒന്നാം സ്ഥാനവും, ദേവാങ്ക് രണ്ടാം സ്ഥാനവും റയാന്‍ രാജ് മൂന്നാം സ്ഥാനവും നേടി. സന്തോഷ് തോരോത്ത് അധ്യക്ഷനായി.
നുസി യൂത്ത് കമ്മിറ്റി അംഗം രതീശന്‍ കുട്ടിയന്‍,വനിത കമ്മിറ്റി അംഗം സ്വപ്ന മനോജ്, ഋതുരാജ് പാലക്കുന്ന്, വിജയകുമാര്‍ മാങ്ങാട്, മണികണ്ഠന്‍ അമ്പങ്ങാട്,രാജന്‍ പാക്യാര,കൃഷ്ണന്‍ മാങ്ങാട്,മണി അച്ചേരി,സുരേഷ് കരിപ്പോടി, ലതിക സുരേന്ദ്രന്‍, നിഖില സുജിത്ത് എന്നിവര്‍ സംസാരിച്ചു.