എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എയുടെ പ്രത്യേക വികസന നിധിയില്‍ ഉള്‍പ്പെടുത്തി കാറഡുക്ക ഗ്രാമ പഞ്ചായത്തിലെ ആദൂര്‍ പള്ളത്ത് ഭൂജല വകുപ്പ് മേഖേന നടപ്പിലാക്കിയ കുഴല്‍ കിണര്‍ അധിഷ്ടിത കുടിവെള്ള പദ്ധതി എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. കാറഡുക്ക പഞ്ചായത്ത് പ്രസിഡന്റ് ഗോപാലകൃഷണഭട്ട് അധ്യക്ഷത വഹിച്ചു. പദ്ധതിയില്‍ 12 ഗുണഭോക്താക്കളാണുള്ളത്. പദ്ധതിക്ക് ആവശ്യമായ കുഴല്‍ കിണര്‍ ഭൂജല വകുപ്പ് നിര്‍മ്മിച്ചു. കുടിവെള്ള പദ്ധതി നടപ്പിലാക്കുന്നതിന് വാട്ടര്‍ ടാങ്ക് പമ്പ് ഹൗസ് എന്നിവ നിര്‍മ്മിക്കുന്നതിന് ആവശ്യമായ സ്ഥലം കെ മുഹമ്മദ് പട്ടാന്‍ സംഭാവന നല്‍കിയിരുന്നു.
ഭൂജലവകുപ്പ് പ്ലാന്‍ഫണ്ട് ഉപയോഗിച്ച് സംസ്ഥാനത്തുടനീളം നടപ്പിലാക്കിവരുന്ന ചെറുകിട കുടിവെള്ള പദ്ധതിയായ് ഭൂജലാധിഷ്ഠിത കുടിവെള്ള പദ്ധതി എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. കാറഡുക്ക ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്് ഗോപാലകൃഷണഭട്ട് അധ്യക്ഷത വഹിച്ചു. പദ്ധതിയില്‍ 23 കുടുംബങ്ങളാണ് പദ്ധതിയുടെ ഗുണഭോക്താക്കള്‍.
എം.എല്‍.എയുടെ ആസ്തിവികസന ഫണ്ടില്‍ ഉള്‍പ്പെടുത്തി പൂര്‍ത്തിയാക്കിയ പദ്ധതികള്‍ എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. 12.50 ലക്ഷം രൂപ ചിലവഴിച്ച് നടത്തിയ പടിയത്തടുക്ക-എരിക്കള-ബസവമൂല റോഡ് അഭിവൃദ്ധിപ്പെടുത്തല്‍ പദ്ധതിയില്‍ 150 മീറ്റര്‍ റോഡ് കോണ്‍ക്രീറ്റ് ചെയ്തു. കാറഡുക്ക ഗ്രാമപഞ്ചായത്തില്‍ സി.എ നഗര്‍-പുന്നക്കണ്ടം റോഡ് മൂന്ന് ലക്ഷം രൂപ ചിലവഴിച്ച് കോണ്‍ക്രീറ്റ് ചെയ്തു. പ്രവൃത്തി എം.എല്‍.എ ഫണ്ട് ഉപയോഗിച്ചാണ് നടത്തിയത്. സംസ്ഥാന സര്‍ക്കാരിന്റെ നൂറു ദിന കര്‍മ്മപദ്ധതിയില്‍ ഉള്‍പ്പെട്ട പദ്ധതികളും ഉദ്ഘാടനം ചെയ്തു.