ക്ഷാമാശ്വാസ കുടിശ്ശികകള്‍ ഉടന്‍ അനുവദിക്കുക

നീലേശ്വരം:കെ എസ് എസ് പി യു നീലേശ്വരം സൗത്ത് യൂണിറ്റ് സമ്മേളനം ജനത കലാസമിതി ഹാളില്‍ നടന്നു.പെന്‍ഷന്‍ പരിഷ്‌കരണ നടപടികള്‍ ഉടന്‍ ആരംഭിക്കുക,ക്ഷ മാശ്വാസ കുടിശികകള്‍ നല്‍കാന്‍ നടപടിയെടുക്കുക,എന്നീ ആവശ്യങ്ങള്‍ സമ്മേളനം ഉന്നയിച്ചു. കെ എസ് എസ് പി യു ജില്ലാ വൈസ് പ്രസിഡണ്ട് ശ്രീമതി,സരസ്വതി കുട്ടി ടീച്ചര്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു.ശ്രീ കെ വി ഗോവിന്ദന്‍ ജില്ലാ ജോയിന്റ് സെക്രട്ടറി സംഘടനാ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.ഈ വിജയന്‍,കെ വി ഗോവിന്ദന്‍,എം മാധവന്‍,വി രവീന്ദ്രന്‍,പി ഭാസ്‌കരന്‍എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു.യൂണിറ്റ് സെക്രട്ടറി ടി എ പുരുഷോത്തമന്‍ സ്വാഗതം പറഞ്ഞു.ടി വസന്തകുമാര്‍ അധ്യക്ഷത വഹിച്ചു.കെ എം ബാലാമണി നന്ദി രേഖപ്പെടുത്തി.

Leave a Reply

Your email address will not be published. Required fields are marked *