കാഞ്ഞങ്ങാട്: ജനവരി 30 മുതല്‍ ഫെബ്രുവരി മൂന്നുവരെ നടക്കു ന്ന കിഴക്കുംകര പുള്ളിക്കരിങ്കാളി അമ്മ ദേവസ്ഥാനം കളിയാട്ട മഹോത്സവത്തില്‍ കാഴ്ച സമര്‍പ്പിക്കുന്ന കോട്ടച്ചേരി പട്ടറെ ക ന്നിരാശി കാഴ്ച കമ്മിറ്റി അഗതികളെ അന്നമൂട്ടി തങ്ങളുടെ സാ മുഹ്യ പ്രതിബദ്ധത തെളിയിച്ചു.
ഉത്സവത്തിന്റെ ഭാഗമായുള്ള കാഴ്ച മനോഹരമാക്കാന്‍ നിരവ ധി നിശ്ചല ചലന കലാരൂപങ്ങള്‍ക്കായി വന്‍ തുക ചെലവഴിക്കു മ്പോഴും ഈ കാഴ്ചകള്‍ക്ക് അപ്പുറം തങ്ങള്‍ക്ക് വലിയ ഉള്‍ക്കാ ഴ്ച്ചകള്‍ ഉണ്ടെന്നും കാഴ്ചകള്‍ മനോഹരമാക്കാന്‍ വന്‍ തുക കള്‍ ചിലവഴിച്ചക്കുമ്പോഴും അതില്‍ ഒരു ഭാഗം അഗതികള്‍ക്കും അനാഥര്‍ക്കും നീക്കിവെക്കാന്‍ തങ്ങള്‍ തയ്യാറാണെന്നും തെളി യിച്ചിരിക്കുകയാണ് കോട്ടച്ചേരി പട്ടരെ കനിരാശി കാഴ്ച്ച കമ്മിറ്റി കാഴ്ച കമ്മിറ്റിയുടെ നേത്യത്വത്തില്‍ അമ്പലത്തറ സ്‌നേഹാലയ ത്തിലെ അന്തേവാസികള്‍ക്കായി ഒരുനേരത്തെ ആഹാരം നല്‍ കിക്കൊണ്ടാണ് ഇവര്‍ സമൂഹത്തിന് മാതൃകയായത്.
ഫെബ്രുവരി ഒന്നിന് തിരുമുല്‍ക്കാഴ്ച സമര്‍പ്പണത്തിന്റെയും മു ന്നിന് നടക്കുന്ന തിരുമുല്‍ക്കാഴ്ച കമ്മിറ്റിയുടെ വകയായി കിഴ ക്കുംകര പുള്ളിക്കരിങ്കാളിയമ്മ ദേവസ്ഥാനത്തെ കളിയാട്ട മഹോ ത്സവത്തിന് എത്തുന്ന ഭക്തജനങ്ങള്‍ക്കായുള്ള അന്നദാനത്തി ന്റെയും ഭാഗമായാണ് ഇവര്‍ ഭഗവത്പ്രസാദമായി അമ്പലത്തറ മൂന്നാം മൈല്‍ സ്‌നേഹാലയത്തില്‍ അന്നദാനം നടത്തിയത്. കിഴക്കുംകര പുള്ളിക്കരിങ്കാളി അ മ്മ ദേവസ്ഥാന കാരണവര്‍ രാമകൃഷ്ണന്‍ കാര്‍ന്നോച്ചന്‍ ഭക്ഷ ണം വിളമ്പിക്കൊണ്ട് ഉദ്ഘാടനം നിര്‍വഹിച്ചു. കാഴ്ച്ച കമ്മിറ്റി സെക്രട്ടറി ഗോകുല്‍ ഇട്ടമ്മല്‍. രക്ഷാ ധികാരികളായ ഐശ്വര്യ കുമാരന്‍, ടി.വി.മോഹനന്‍സിറ്റി ചാനല്‍, പി .വി.ബൈജു,ഗംഗാധരന്‍,ബാലകൃഷ്ണന്‍ വല്യളാന്‍, ഉമേശന്‍ താനത്ത്, പ്രേമന്‍ മണലില്‍, അശ്വിന്‍ ഐശ്വര്യ എന്നിവരും കാഴ്ച, ആഘോഷ കമ്മിറ്റി അംഗങ്ങളും പങ്കെടുത്തു.