പൂടംകല്ല് :പട്ടിക വര്‍ഗ്ഗ വിഭാഗക്കാര്‍ താമസിക്കുന്ന ഓണി കോളനി കേന്ദ്രീകരിച്ച് കമ്മ്യൂണിറ്റി ഹാള്‍ അനുവദിക്കണമെന്ന് സി.പി.ഐ ഓണി ബ്രാഞ്ച് സമ്മേളനം ആവശ്യപ്പെട്ടു.മുതിര്‍ന്ന അംഗം ജാനകി പതാക ഉയര്‍ത്തി. സി.പി.ഐ ജില്ലാ കൗണ്‍സില്‍ അംഗം എ രാഘവന്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. സുരേഷ് സ്വാഗതവും പ്രവര്‍ത്തന റിപ്പോര്‍ട്ടും അവതരിപ്പിച്ചു.എം ജാനകി അദ്ധ്യക്ഷത വഹിച്ചു. ബി.രത്‌നാകരന്‍ നമ്പ്യാര്‍ സംഘടന റിപ്പോര്‍ട്ടും, രക്തസാക്ഷി പ്രമേയം മിനി കൃഷ്ണനും അനുശോചന പ്രമേയം സുനിത ബിജുവും അവതരിപ്പിച്ചു. പുതിയ ബ്രാഞ്ച് സെക്രട്ടറി യായി സുനിത ബിജുവിനെ തെരഞ്ഞെടുത്തു.