പാലക്കുന്ന്: പാലക്കുന്ന് ചാരിറ്റബിള്‍ ട്രസ്റ്റിന്റെ നേതൃത്വത്തില്‍ കാസര്‍കോട് ഡോ. സുരേഷ്ബാബു ഐ ഫൗണ്ടേഷന്റെ സഹകരണത്തോടെ നേത്ര രോഗ നിര്‍ണ്ണയ ക്യാമ്പ് നടത്തി. പാലക്കുന്ന് അംബിക ആര്‍ട്ട്‌സ് കോളജില്‍ ഉദുമ പഞ്ചായത്ത് പ്രസിഡണ്ട് പി. ലക്ഷ്മി ഉദ്ഘാടനം ചെയ്തു. ട്രസ്റ്റ് ചെയര്‍മാന്‍ മധു നാഗത്തിങ്കാല്‍ അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ സൈനബ അബൂബക്കര്‍, ഫൗണ്ടേഷന്‍ ചെയര്‍മാന്‍ ഡോ. സുരേഷ്ബാബു, അഡ്മിനിസ്‌ട്രേറ്റര്‍ ബാലകൃഷ്ണന്‍, ഡോ. ആനന്ദ്, ഡോ. നന്ദിനി ഇമ്പശേഖര്‍, ട്രസ്റ്റ് രക്ഷാധികാരി കുഞ്ഞമ്പു നായര്‍, കണ്‍വീനര്‍ ശ്രീജാ പുരുഷോത്തമന്‍, ദേവദാസ് എന്നിവര്‍ സംസാരിച്ചു.