പാലക്കുന്ന് : ഭരണി ഉത്സവത്തിനെത്തുന്ന ഭക്തര്‍ക്ക് കുറി പ്രസാദം നല്‍കാന്‍ 8 മാസം മുന്‍പ് ആരംഭിച്ച മഞ്ഞള്‍ കൃഷിയുടെ വിളവെടുപ്പ് തുടങ്ങി. പാലക്കുന്ന് കഴകം ഭഗവതി ക്ഷേത്ര കേന്ദ്ര മാതൃ സമിതിയുടെ നേതൃത്വത്തില്‍ 32 പ്രാദേശിക സമിതികളെ ഏകോപിച്ച് അതത് പരിധിയിലാണ് കൃഷി നടത്തിയത്. അതിന്റെ വിളവെടുപ്പാണ് ക്ഷേത്രം നിലകൊള്ളുന്ന കരിപ്പോടി പ്രാദേശിക സമിതിയില്‍ തുടക്കം കുറിച്ചത്. കണിയമ്പാടിയിലെ പറമ്പില്‍ സുനിഷ് പൂജാരി വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു. ക്ഷേത്ര ഭരണസമിതി പ്രസിഡന്റ് അഡ്വ കെ. ബാലകൃഷ്ണന്‍ അധ്യക്ഷനായി. ജനറല്‍ സെക്രട്ടറി പി. കെ. രാജേന്ദ്രനാഥ്, വൈസ് പ്രസിഡന്റുമാരായ കൃഷ്ണന്‍ ചട്ടഞ്ചാല്‍,
കെ. വി. അപ്പു, സെക്രട്ടറിമാരായ കെ. വി ഗിരീഷ് ബാബു, പ്രദീപ് കുമാര്‍ പള്ളിക്കര, ട്രഷറര്‍ പി. വി. ചിത്രഭാനു, കേന്ദ്ര മാതൃസമിതി പ്രസിഡന്റ് മിനി ഭാസ്‌കരന്‍, വൈസ് പ്രസിഡന്റുമാരായ ശ്രീലേഖ ദാമോദരന്‍, പുഷ്പാ ദാസന്‍,
ജനറല്‍ സെക്രട്ടറി വീണാ കുമാരന്‍, സെക്രട്ടറിമാരായ ദേവകി സുരേശന്‍, സുധര്‍മ ശിവാനന്ദന്‍, ട്രഷറര്‍ ഉഷാ
ഭാസ്‌കരന്‍, പ്രാദേശിക സമിതി പ്രസിഡന്റ് പി. കെ. വാസു, സെക്രട്ടറി കെ. വി. സുരേശന്‍, പ്രാദേശിക മാതൃ സമിതി പ്രസിഡന്റ് നാരായണി കൃഷ്ണന്‍, സെക്രട്ടറി ബിന്ദു ജയന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. തുടര്‍ന്നുള്ള ദിവസങ്ങളില്‍ മറ്റു പ്രാദേശിക സമിതികളില്‍ വിളവെടുപ്പ് തുടരുമെന്നും സമാഹരിച്ച മഞ്ഞള്‍, ഉത്സവം തുടങ്ങും മുന്‍പേ ക്ഷേത്രത്തില്‍ സമര്‍പ്പിക്കുമെന്നും കേന്ദ്ര മാതൃ സമിതി പ്രസിഡന്റ് മിനി ഭാസ്‌കരന്‍ അറിയിച്ചു.