പാലക്കുന്ന് : അംബിക ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ വാര്‍ഷിക ദിനാഘോഷം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷാനവാസ് പാദൂര്‍ ഉദ്ഘാടനം ചെയ്തു. അംബിക ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍
പാലക്കുന്ന് കഴകം ഭഗവതി ക്ഷേത്ര സ്ഥാനികരായ സുനിഷ് പൂജാരി, കപ്പണക്കാല്‍ കുഞ്ഞിക്കണ്ണന്‍ ആയത്താര്‍ എന്നിവര്‍ നിലവിളക്ക് കൊളുത്തി. വിദ്യാഭ്യാസ സമിതി പ്രസിഡന്റ് പി. വി. രാജേന്ദ്രന്‍ അധ്യക്ഷനായി. എഴുത്തുകാരിയും നടിയുമായ സി. പി. ശുഭ, പ്രിന്‍സിപ്പല്‍ എ. ദിനേശന്‍, സമിതി ജനറല്‍ സെക്രട്ടറി പള്ളം നാരായണന്‍, അംബിക കോളജ് പ്രിന്‍സിപ്പല്‍ വി. പ്രേമലത, പിടിഎ പ്രസിഡന്റ് അഡ്വ. പി. സതീശന്‍, മദര്‍ പിടിഎ പ്രസിഡന്റ് പി. വി. രജിന, മുന്‍ പ്രിന്‍സിപ്പല്‍മാരായ കെ. വി. കുമാരന്‍, പി. മാധവന്‍, സ്‌കൂള്‍ അഡ്മിനിസ്‌ട്രേറ്റര്‍ സ്വപ്ന മനോജ്, പ്രോഗ്രാം കമ്മിറ്റി കണ്‍വീനര്‍ ടി. വി. രജിത എന്നിവര്‍ പ്രസംഗിച്ചു. മികവ് തെളിയിച്ച കുട്ടികള്‍ക്ക് സമ്മാന വിതരണവും വിവിധ കലാപരിപാടികളും ഉണ്ടായിരുന്നു.