കോടോത്ത്: രചനാ രംഗത്ത് കഴിവുറ്റ കുട്ടികളെ വാര്‍ത്തെടുക്കുന്നതിനായി കോടോത്ത് ഡോ. അംബേദ്ക്കര്‍ ഗവണ്‍മെന്റ് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ ,’ബഡ്ഡിംഗ് റൈറ്റേഴ്‌സ് എഴുത്തു കൂട്ടം-വായനക്കൂട്ടം’ ഏകദിന ശില്പശാല സംഘടിപ്പിച്ചു. പ്രധാനധ്യാപകന്‍ കെ. അശോകന്‍ ഉദ്ഘാടനം ചെയ്തു. അധ്യാപകനും സാംസ്‌കാരിക പ്രവര്‍ത്തകനുമായ അനൂപ് പെരിയല്‍ ശില്പശാല നയിച്ചു. കെ.ടി.കെ അബ്ദുള്‍ റഹ്‌മാന്‍ അദ്ധ്യക്ഷത വഹിച്ചു. കുട്ടികളുടെ സൃഷ്ടിപരമായ കഴിവുകളെ പരിപോഷിപ്പിക്കുന്ന നിരവധി പ്രവര്‍ത്തനങ്ങള്‍ ശില്പശാലയില്‍ നടന്നു. എം.വി സുധീഷ്, എ.വി രസിത തുടങ്ങിയവര്‍ സംസാരിച്ചു എം.സി ഷീബ സ്വാഗതവും കെ.വി. മനോജ് കുമാര്‍ നന്ദിയും പറഞ്ഞു.