നിയോജക മണ്ഡലാടിസ്ഥാനത്തില്‍ വിവരാവകാശ നിയമം സംബന്ധിച്ച ക്ലാസ് നല്‍കും; വിവരാവകാശ കമ്മീഷണര്‍

വിവരാവകാശ നിയമം കൈകാര്യം ചെയ്യുന്ന സംസ്ഥാനത്തെ ഉദ്യാഗസ്ഥര്‍ക്ക് നിയോജക മണ്ഡലാടിസ്ഥാനത്തില്‍ വിവരാവകാശ നിയമം സംബന്ധിച്ച ക്ലാസ് നല്‍കുമെന്ന് സംസ്ഥാന വിവരാവകാശ കമ്മീഷണര്‍ ഡോ. എം. ശ്രീകുമാര്‍ പറഞ്ഞു. കാസര്‍കോട് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന തെളിവെടുപ്പിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരു അദ്ദേഹം. മണ്ഡലാടിസ്ഥാനത്തില്‍ നല്‍കുന്ന ക്ലാസിന്റെ സംസ്ഥാനതല ഉദ്ഘാടനം കളമശ്ശേരിയില്‍ വ്യവസായ നിയമ വകുപ്പ് മന്ത്രി പി.രാജീവ് നിര്‍വ്വഹിച്ചു കഴിഞ്ഞു. തെളിവെടുപ്പില്‍ വിവരാവകാശ നിയമം സംബന്ധിച്ച അവബോധം വളരെ കുറവാണെന്നും മണ്ഡലാടിസ്ഥാനത്തില്‍ നടക്കുന്ന വിവരാവകാശ നിയമം സംബന്ധിച്ച ക്ലാസുകള്‍ കാസര്‍കോട് ജില്ലയിലെ ഉദ്യോഗസ്ഥര്‍ ഉപയോഗപ്പെടുത്തണമെന്നും വിവരാവകാശ കമ്മീഷണര്‍ പറഞ്ഞു. ജില്ലയില്‍ 2024 വരെയുള്ള പരാതികള്‍ തീര്‍പ്പാക്കി കഴിഞ്ഞു. കാസര്‍കോട് ജില്ലയില്‍ മറ്റ് ജില്ലകളെ അപേക്ഷിച്ച് പരാതികള്‍ കുറവാണ്. തെളിവെടുപ്പില്‍ 30 പരാതികള്‍ പരിഗണിച്ചു. 28 പരാതികള്‍ പൂര്‍ണ്ണമായും തീര്‍പ്പാക്കി. രണ്ട് പരാതികളിന്‍മേല്‍ വിശദീകരണം തേടി.

Leave a Reply

Your email address will not be published. Required fields are marked *