നായന്മാര്‍മൂല: സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ മികച്ച പ്രകടനം നടത്തിയ നായന്മാര്‍മൂല തന്‍ബീഹുല്‍ ഇസ്ലാം ഹയര്‍ സെക്കന്ററി സ്‌കൂള്‍ വിദ്യാര്‍ത്ഥികളെ പി ടി എയുടെ നേതൃത്വത്തില്‍ അനുമോദിച്ചു.വിദ്യാഭ്യാസ ഉപ ഡയറക്ടര്‍ ടി വി മധുസൂദനന്‍ ഉദ്ഘാടനം ചെയ്തു.
പി ടി എ പ്രസിഡന്റ് മുഹമ്മദ് അന്‍വര്‍ അധ്യക്ഷത വഹിച്ചു.പ്രിന്‍സിപ്പാള്‍ ടി.പിമുഹമ്മദലി, ഹെഡ്മാസ്റ്റര്‍ പി.കെ അനില്‍കുമാര്‍,മദര്‍ പി ടി എ പ്രസിഡന്റ് നസീബ അലിയാര്‍, ഷുക്കൂര്‍ അണങ്കൂര്‍, ഡപ്യൂട്ടി ഹെഡ്മാസ്റ്റര്‍ കെ.പി.മഹേഷ് കുമാര്‍,സ്റ്റാഫ് സെക്രട്ടറി ബിനോ ജോസഫ്,പി ഐ എ ലത്തീഫ്,കദീജത്ത് സുബൈദ,സാദിഖ് ബാദ്ഷ,ബോബി സാമുവല്‍ പ്രസംഗിച്ചു.