രാജപുരം: മാലക്കല്ല് ലൂര്‍ദ് മാതാ പള്ളിയില്‍ പരിശുദ്ധ ലൂര്‍ദ് മാതാവിന്റെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും തിരുനാള്‍ 24 ന് തുടങ്ങും. രാവിലെ 6.45 ന് വികാരി ഫാ. ഡിനോ കുമ്മാനിക്കാട്ട് കൊടിയേറ്റും. തുടര്‍ന്ന് ലദീഞ്ഞ് കുര്‍ബാന. 25ന് രാവിലെ 7ന് ആഘോഷമായ പാട്ടുകുര്‍ ബാന ഫാ.അരുണ്‍ പുറത്തേട്ട്. വൈകുന്നേരം 5.45ന് വാദ്യമേളങ്ങള്‍ പതിനെട്ടാംമൈല്‍ കുരിശുപള്ളിയില്‍ 6.45ന് ലദീഞ്ഞ് ഫാ.ഷിജോ കുഴിപ്പള്ളില്‍. തുടര്‍ന്ന് പ്രദക്ഷിണം. 8.30ന് തിരുനാള്‍ സന്ദേശം ഫാ.സിബിന്‍ കൂട്ടക്കല്ലുങ്കല്‍, 9 മണിക്ക് കുര്‍ബാനയുടെ ആശീര്‍വാദം ഫാ.ജോസ് അരിച്ചിറ.
26ന് രാവിലെ 6.30ന് ആഘോഷമായ പാട്ടുകുര്‍ബാന ഫാ.ടിനോ ചാമക്കാലായില്‍, 10ന് തിരുനാള്‍ റാസ ഫാ.സജി പിണര്‍കയില്‍, ഫാ.മനോജ് എലിത്തടത്തില്‍, ഫാ.ഷിബിന്‍ പര്യാത്ത്പടവില്‍, ഫാ. ജോമോന്‍ കൂട്ടുങ്കല്‍ എന്നിവര്‍ സഹകാര്‍മികരാകും. തുടര്‍ന്ന് തിരുനാള്‍ സന്ദേശം ഫാ ടിനേഷ് പിണര്‍കയില്‍. 12.30 ന് പ്രദക്ഷിണം, ഫാ.സനു കളത്തുപ്പറമ്പില്‍, ഫാ.ജോസ് തറപ്പ്‌തൊട്ടിയില്‍.