ചെറുവത്തൂര്‍: ഹൊസ്ദുര്‍ഗ് താലൂക്ക് ലൈബ്രറി കൗണ്‍സില്‍ ‘പുതുവര്‍ഷം പുതു വായന ‘പദ്ധതിയുടെ ഭാഗമായി അമിഞ്ഞിക്കോട് അഴിക്കോടന്‍ സ്മാരക വായന ശാല & ഗ്രന്ഥാലയത്തില്‍ പുസ്തക ചര്‍ച്ച സംഘടിപ്പിച്ചു. ദേശീയ അധ്യാപക അവാര്‍ഡ് ജേതാവ് കൊടക്കാട് നാരായണന്‍ പി.വി. ഷാജി കുമാറിന്റെ ആദ്യ നോവല്‍
‘ മരണവംശം ‘ അവതരിപ്പിച്ചു. രാജേഷ് എം.കെ.വി. യുടെ വീട്ടു മുറ്റത്ത് നടന്ന ചടങ്ങില്‍ പി. രാധാകൃഷ്ണന്‍ അധ്യക്ഷനായി .എം. അംബിക, കെ. ചന്ദ്രന്‍, എം. കെ. വി രാജേഷ് സംസാരിച്ചു. വി. ഉണ്ണി കൃഷ്ണന്‍ സ്വാഗതവും പി. സുജാത നന്ദിയും പറഞ്ഞു.