കാഞ്ഞങ്ങാട്: ഫെബ്രുവരി അഞ്ച് ആറ് ഏഴ് തീയതികളില്‍ കാഞ്ഞങ്ങാട് വെച്ച് നടക്കുന്ന സിപിഐഎം കാസര്‍ഗോഡ് ജില്ല സമ്മേളനത്തിന്റെ ഭാഗമായുള്ള അനുബന്ധ പരിപാടിയുടെ ഭാഗമായി അജാനൂര്‍ ലോക്കല്‍ സംഘാടകസമിതിയുടെ നേതൃത്വത്തില്‍ ‘സര്‍ഗ്ഗ ജ്വാല’ കാവ്യ സായാഹ്നം വെള്ളിക്കോത്ത് സംഘടിപ്പിച്ചു. പ്രശസ്ത കവി ആലങ്കോട് ലീലാകൃഷ്ണന്‍ പരിപാടി ഉദ്ഘാടനം ചെയ്ത് കവിതകള്‍ അവതരിപ്പിച്ചു. പുരോഗമന കലാസാഹിത്യ സംഘം ജില്ലാ സെക്രട്ടറി വി. എം. വിനയചന്ദ്രന്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. കെ. പി. സതീഷ് ചന്ദ്രന്‍, വി. രവീന്ദ്രന്‍ മാസ്റ്റര്‍, വി.വി. രമേശന്‍ അഡ്വക്കേറ്റ് പി. അപ്പുക്കുട്ടന്‍, ദിവാകരന്‍ വിഷ്ണു മംഗലം, കെ. രാജ് മോഹനന്‍, പി. വി. കെ പനയാല്‍, സി.ബാലന്‍ ജയചന്ദ്രന്‍ കൂട്ടമത്ത്, കെ. വി. സുജാത, അഡ്വക്കറ്റ് സി. ഷുക്കൂര്‍, മൂലക്കണ്ടം പ്രഭാകരന്‍ എന്നിവര്‍ സംസാരിച്ചു. കാവ്യ സായാഹ്നത്തില്‍ മഹിപാല്‍, സായ് ലക്ഷ്മി, മധു പണിക്കര്‍, നിയതി ശങ്കര്‍, വൃന്ദരാജന്‍, അമിത്ത് , അനാമിക, ഗൗരി, അഭിഷേക്, ആരതി പി. നായര്‍, എന്നീ കുട്ടികള്‍ കവിത അവതരിപ്പിച്ചു. സംഘാടകസമിതി ചെയര്‍മാന്‍ ശിവജി വെള്ളിക്കോത്ത് സ്വാഗതവും കണ്‍വീനര്‍ വി.വി. തുളസി നന്ദിയും പറഞ്ഞു.