കാഞ്ഞങ്ങാട്: മടിയന്‍ കേക്കടവന്‍ തറവാട് കളിയാട്ട മഹോത്സവത്തോടനുബന്ധിച്ച് സര്‍വ്വ ഐശ്വര്യ വിളക്ക് പൂജ നടന്നു. തറവാട് മാതൃ സമിതിയുടെ നേതൃത്വത്തില്‍ ആദ്യമായി സംഘടിപ്പിച്ച സര്‍വ്വ ഐശ്വര്യ വിളക്ക് പൂജക്ക് തറവാട്ട് അംഗങ്ങളായ രുഗ്മിണി ദാമോദരന്‍ കാഞ്ഞങ്ങാട്, ലക്ഷ്മി മൂലക്കണ്ടം എന്നിവര്‍ കാര്‍മികത്വം വഹിച്ചു. പരിപാടിയില്‍ തറവാട് പ്രസിഡണ്ട് കെ. രവിവര്‍മ്മന്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. തറവാട് ഭണ്ടാരി അച്ഛന്‍ ഗോപാലന്‍ മുഖ്യാതിഥിയായി പങ്കെടുത്തു. സെക്രട്ടറി ശിവപ്രസാദ് മാസ്റ്റര്‍ സ്വാഗതം പറഞ്ഞു. രണ്ട് ദിവസങ്ങളിലായി നടന്ന കളിയാട്ട മഹോത്സവം ജനുവരി 18ന് വൈകിട്ട് സമാപിച്ചു.