ജി എച്ച് എസ് എസ് അട്ടേങ്ങാനം ജി യു പി എസ് ബേളൂർ സംയുക്ത വാർഷികാഘോഷം ഇന്ന് 5 മണിക്ക് ബേളൂർ ശിവക്ഷേത്ര ഓഡിറ്റോറിയത്തിൽ

രാജപുരം: ഗവ. ഹയർ സെക്കൻ്ററി സ്കൂൾ അട്ടേങ്ങാനം, ഗവ. യു പി സ്കൂൾ ബേളൂർ സംയുക്ത വാർഷികാഘോഷവവും സർവ്വീസിൽ നിന്ന് വിരമിക്കുന്ന ഗവ. ഹയർ സെക്കണ്ടറി സ്കൂൾ പ്രിൻസിപ്പാൾ ശ്യാമള ടീച്ചർക്കുള്ള യാത്രയയപ്പ് സമ്മേനവും ഇന്ന് വൈകുന്നേരം 5 മണിക്ക് ബേളൂർ മഹാ ശിവക്ഷേത്ര ഓഡിറ്റോറിയത്തിൽ നടക്കും.
5 മണിക്ക് കുട്ടികളുടെ കലാപരിപാടികൾ,
6.30 ന് നടക്കുന്ന ഉദ്ഘാടന സമ്മേളനം കോടോം ബേളൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീജ പി ഉദ്ഘാടനം ചെയ്യും. പിടിഎ പ്രസിഡൻ്റ് പി ഗോപി അധ്യക്ഷത വഹിക്കും. ജില്ലാ പഞ്ചായത്തംഗം ഷിനോജ് ചാക്കോ ഉപഹാര വിതരണം നടത്തും. പ്രഭാഷകൻ വത്സൻ പിലിക്കോട് സാംസാകാരിക പ്രഭാഷണം നടത്തും. പഞ്ചായത്ത് ,ബ്ലോക്ക് പഞ്ചായത്ത് ജനപ്രതിനിധികൾ, വിദ്യഭ്യാസ വകുപ്പ് പതിനിധികൾ, പിടി എ ഭാരവാഹികൾ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിക്കും. വിവിധ മേഖലകളിൽ കഴിവ്തെളിയിച്ച വിദ്യാർത്ഥികൾക്കുള്ള അനുമോദനവും ചടങ്ങിൽ നടക്കും. തുടർന്ന് കുട്ടികളുടെ കലാപരിപാടികൾ.

Leave a Reply

Your email address will not be published. Required fields are marked *