വേലാശ്വരം : വിശ്വഭാരതി ആര്‍ട്‌സ് & സ്‌പോര്‍ട്‌സ് ക്ലബ്ബിന്റെ 60- ാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി സാംസ്‌കാരിക സമ്മേളനം സംഘടിപ്പിച്ചു. കണ്ണന്‍ നമ്പ്യാരുടെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തിക്കൊണ്ട് ആരംഭിച്ച സാംസ്‌കാരിക സമ്മേളനം പ്രമുഖ സിനി ആര്‍ട്ടിസ്റ്റും പുരോഗമന കലാ സാഹിത്യ സംഘം സംസ്ഥാന കമ്മിറ്റി അംഗവുമായ ഗായത്രി വര്‍ഷ ഉദ്ഘാടനം ചെയ്തു. അജാനൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി. ശോഭ അധ്യക്ഷതവഹിച്ചു. സി.പി.ഐ.എം ഏരിയ കമ്മിറ്റി അംഗം കെ. രാജേന്ദ്രന്‍, ഡി.വൈ.എഫ്.ഐ ബ്ലോക്ക് ജോയിന്റ് സെക്രട്ടറി പി. കെ. പ്രജീഷ്, പാണംതോട് എ. കെ. ജി. ക്ലബ് സെക്രട്ടറി അജേഷ്. പി, പി കൃഷ്ണന്‍ കോടാട്ട് എന്നിവര്‍ സംസാരിച്ചു. ജ്യോതിഷ് ടി. പി. സ്വാഗതവും അശോകന്‍ മാസ്റ്റര്‍ നന്ദിയും പറഞ്ഞു. തുടര്‍ന്ന് തിരുവനന്തപുരം സംഘകേളിയുടെ ലക്ഷ്മണരേഖ നാടകവും അരങ്ങേറി.