പനയാല്‍: കളിങ്ങോത്ത് വലിയവളപ്പ് വയനാട്ടുകുലവന്‍ ദേവസ്ഥാനത്ത് ഏപ്രില്‍ 15 മുതല്‍ 17 വരെ നടക്കുന്ന തെയ്യംകെട്ട് മഹോത്സവത്തിന്റെ അന്നദാനത്തിനായി ജൈവ പച്ചക്കറി കൃഷി ആരംഭിച്ചു. മാതൃസമിതിയുടെയും ആഘോഷകമ്മിറ്റിയുടെയും നേതൃത്വത്തില്‍ പനയാലിലെ ഒരു ഏക്കറോളം വരുന്ന വയയില്‍ വിത്തിടല്‍ പള്ളിക്കര കൃഷി ഓഫീസര്‍ പി. വി. ജലേശന്‍ ഉദ്ഘാടനം ചെയ്തു. മത്തന്‍, വെള്ളരി, കുമ്പളം തുടങ്ങിയവയാണ് കൃഷി ചെയ്യുന്നത്.
ആഘോഷ കമ്മിറ്റി അഡ്വ. ചെയര്‍മാന്‍ വിജയന്‍ നമ്പ്യാര്‍ അധ്യക്ഷത വഹിച്ചു. വര്‍ക്കിംഗ് ചെയര്‍മാന്‍ പി. കെ. രാജേന്ദ്രനാഥ്, ജനറല്‍ കണ്‍വീനര്‍ സി. നാരായണന്‍, ശശി കുണ്ടുവളപ്പില്‍, മാതൃസമിതി ചെയര്‍പേഴ്‌സണ്‍ പദ്മിനി, കണ്‍വീനര്‍ നിഷ, പബ്ലിസിറ്റി ചെയര്‍മാന്‍ ജിതിന്‍ ചന്ദ്രന്‍, പത്മാവതി, പദ്മനാഭന്‍ കുന്നൂച്ചി , കുമാരന്‍, വൈ. കൃഷ്ണദാസ്, കെട്ടിനുള്ളില്‍ രാഘവന്‍നായര്‍, വിനോദ് കിഴക്കേക്കര, അശോകന്‍ കിഴക്കേകര, ഭാസ്‌കര പുതിയപുര, ചന്ദ്രന്‍ വടക്കേവളപ്പ്, സി.അനില്‍കുമാര്‍, ചന്ദന്‍കുഞ്ഞി എന്നിവര്‍ സംസാരിച്ചു.