കാഞ്ഞങ്ങാട്: നിത്യോപയോഗ സാധന വിതരണ രംഗത്തും ടെക്‌സ്‌റ്റൈല്‍ രംഗത്തും മറ്റ് വിവിധ മേഖലകളിലും കാഞ്ഞങ്ങാടിന്റെ തിലകക്കുറിയായി നില്‍ക്കുന്ന റിയല്‍ ഹൈപ്പര്‍മാര്‍ക്കറ്റ് കാഞ്ഞങ്ങാട് വനിതാ കൗണ്‍സില്‍ മാര്‍ക്കുള്ള സ്വീകരണവും ഉപഭോക്താക്കള്‍ക്കായി ഏര്‍പ്പെടുത്തിയ ക്രിസ്തുമസ്, ന്യൂ ഇയര്‍ സമ്മാനങ്ങളും വിതരണം ചെയ്തു.
സമ്മാന വിതരണ ചടങ്ങ് കാഞ്ഞങ്ങാട് മുനിസിപ്പാലിറ്റിയിലെ വനിതാ കൗണ്‍സിലര്‍മാര്‍ നടത്തിയത് ഏറെ ശ്രദ്ധ പിടിച്ചുപറ്റി. വിജയികളായിട്ടുള്ള ഉപഭോക്താക്കള്‍ക്ക് നോണ്‍സ്റ്റിക്കുകള്‍, ഡിന്നര്‍ സെറ്റ് എന്നീ സമ്മാനങ്ങളാണ് കാഞ്ഞങ്ങാട് മുനിസിപ്പാലിറ്റിയിലെ വനിതാ കൗണ്‍സിലര്‍ മാരായ ശോഭന, കെ. ലത, കെ. പ്രഭാവതി, കെ.വി സരസ്വതി ഫൗസിയ ഷെരീഫ്, കെ. വി. സുശീല, കെ. വി. മായാകുമാരി, എ. കെ ലക്ഷ്മി എന്നിവര്‍ ചേര്‍ന്ന് നല്‍കിയത്. റിയല്‍ മാനേജിങ് ഡയറക്ടര്‍ സി.പി. ഫൈസല്‍, ശ്രീജേഷ്., പി.ആര്‍.ഒ മൂത്തല്‍ നാരായണന്‍ എന്നിവര്‍ നേതൃത്വം നല്‍കി.