കള്ളാര്‍ : കേരള കോ ഒപ്പറേറ്റീവ് എംപ്ലോയീസ് ഫ്രണ്ട് (KCEF)രാജപുരം യൂണിറ്റ് സമ്മേളനം കള്ളാര്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി ഓഫീസില്‍ നടന്നു. രജനി എസ് ന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം കെ സി ഇ എഫ് സംസ്ഥാന സെക്രട്ടറി ശശി കെ ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി ജയന്‍ സി ഇ മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ ട്രഷറര്‍ സുജിത് പുതുക്കൈ എസ് എസ് എല്‍ സി, പ്ലസ് ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെ അനുമോദിച്ചു.താലൂക് പ്രസിഡന്റ് രതീഷ് ഒ വി, താലൂക് സെക്രട്ടറി വേണുഗോപാലന്‍ പി യു, കോണ്‍സ്സ് കള്ളാര്‍ മണ്ഡലം പ്രസിഡന്റ് സൈമണ്‍ എംഎംഎന്നിവര്‍ സംസാരിച്ചു. യോഗത്തില്‍ മിഥുന്‍ കെ സ്വാഗതാവും, സുനിത ടി നന്ദിയും പറഞ്ഞു. പുതിയ ഭാരവാഹികള്‍: വിനോദ് എ (പ്രസിഡന്റ്), മിഥുന്‍ മുന്നാട് (സെക്രട്ടറി).