കാഞ്ഞങ്ങാട്: ആവേശം അലതല്ലി കണ്ണൂര്‍ യൂണിവേഴ്സിറ്റി ഇന്റര്‍ കോളേജ് പുരുഷ- വനിതാ വടംവലി ചാമ്പ്യന്‍ഷിപ്പില്‍ പീപ്പിള്‍സ് കോളേജ് മുന്നാട് ചാമ്പ്യന്മാര്‍ .ഫൈനല്‍ മത്സരത്തില്‍ സി പുരുഷ വിഭാഗത്തില്‍ മഹാത്മാഗാന്ധി കോളേജ് ഇരിട്ടിയെയും വനിതാ വിഭാഗത്തില്‍ ഡോണ്‍ബോസ്‌കോ അങ്ങാടികടവിനേയുമാണ് പീപ്പിള്‍സ് കോളേജ് പരാജയപ്പെടുത്തിയത്. വനിത വിഭാഗത്തില്‍ ഗവണ്‍മെന്റ് കോളേജ് കാസര്‍കോടും പുരുഷ വിഭാഗത്തില്‍ ഡോണ്‍ബോസ്‌കോ അങ്ങാടികടവ് മൂന്നാം സ്ഥാനങ്ങള്‍ നേടി. ഇരുവിഭാഗത്തിലും നെഹ്‌റു ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജിനാണ് നാലാം സ്ഥാനം.
22 ടീമുകള്‍ മത്സരത്തില്‍ പങ്കെടുത്തു. ദേശീയ കബഡി താരവും സ്വര്‍ണ്ണ മെഡല്‍ ജേതാവുമായി ജഗദീഷ് കുമ്പള മത്സരങ്ങള്‍ ഉദ്ഘാടനം ചെയ്തു. കണ്ണൂര്‍ സര്‍വ്വകലാശാല കായിക വിഭാഗം അസി. ഡയറക്ടര്‍ ഡോ. കെ വി അനുപ് അധ്യക്ഷനായി. അഡ്വ. സി രാമചന്ദ്രന്‍, എം അനന്തന്‍, അക്കാദമിക് കൗണ്‍സിലംഗം പ്രൊഫ. പി രഘുനാഥ് ഡോ.എം.സി രാജു, പ്രവീണ്‍ മാത്യു, വിജയന്‍ പായം, ഇ രാഘവന്‍,സുരേഷ് പയ്യങ്ങാനം ,എം ലതിക ,കെ.വി.സജിത്, എം വിനോദ് കുമാര്‍, എം സുരേന്ദ്രന്‍, കോളേജ് യൂണിയന്‍ ചെയര്‍മാന്‍ അഭിനന്ദ് എന്നിവര്‍ സംസാരിച്ചു.സമാപന സമ്മേളനത്തില്‍ ബേഡഡുക്ക ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം. ധന്യ, പീപ്പിള്‍സ് കോളേജ് പ്രിന്‍സിപ്പാള്‍ ഡോ. സി കെ ലുക്കോസ്, കണ്ണൂര്‍ സര്‍വ്വകലാശാല സിണ്ടിക്കേറ്റംഗങ്ങളായ ഡോ. കെ. സുകുമാരന്‍, സജിത് പലേരി, ഇ.കെ. രാജേഷ്,അബ്ദുല്‍ ഖാദര്‍,ബങ്കളം അനില്‍ എന്നിവര്‍ ട്രാഫികള്‍ വിതരണംചെയ്തു. വടംവലി അസോസിയേഷന്‍ ജില്ലാ സെക്രട്ടറി രതീഷ് വെള്ളച്ചാല്‍, മനോജ് അമ്പലത്തറ, വാസന്തി ടീച്ചര്‍ കുണ്ടംകുഴി, ഹരിപ്രിയ മീങ്ങോത്ത്, ഗംഗ കൃപേഷ് എന്നിവര്‍ മല്‍സരം നിയന്ത്രിച്ചു.
സ്വര്‍ണ്ണ മെഡല്‍ നേടിയ കോളേജിലെ ടീം അംഗങ്ങള്‍ കെ ശ്രീന (ക്യാപ്റ്റന്‍) , കെ കെ അജിന ,എയ്ഞ്ചല്‍ പോള്‍,സി ഉണ്ണിമായ,പി ഐശ്വര്യ, എന്‍ നന്ദന , മിത മാമന്‍, കെ അനഘ, പി.വി ആര്യ, സ്വാതി കൃഷ്ണ.എം, സല്‍മാന്‍ ഫാരിസ് (ക്യാപ്റ്റന്‍) , കെ.കെ ശ്രീരാജ്, ജസ്റ്റിന്‍ ജോണ്‍, ടി കെ അഭിജിത്ത് പ്രഭാകരന്‍, പി സൂരജ്, എം അഭിജിത്ത്,പി ശ്രീസായന്ത്, മാത്യു വര്‍ഗീസ്, അഭിനേഷ് കൃഷ്ണ, ആദിത്യന്‍. ബാബു കോട്ടപ്പാറയാണ് ടീം പരിശീലകന്‍. സജിത്ത് അതിയാമ്പൂര്‍ ടീം മാനേജരുമാണ്.