ക്ഷയരോഗം ഉന്മൂലനം ചെയ്യാന്‍ സര്‍ക്കാറുമായി കൈകോര്‍ത്ത് സി എം ആശുപത്രി

ചെര്‍ക്കള: ക്ഷയരോഗം കണ്ടെത്തി ചികിത്സ നല്‍കി സമൂഹത്തില്‍ നിന്നും രോഗം ഉന്മൂലനം ചെയ്യുന്ന സ്റ്റെപ്പ് പരിപാടി ചെര്‍ക്കള സി എം ആശുപത്രിയില്‍ ആരംഭിച്ചു. ആശുപത്രിയില്‍ വെച്ച് നടന്ന ചടങ്ങില്‍ അഫലിയേഷന്‍ സര്‍ട്ടിഫിക്കറ്റ് ചീഫ് ഓപ്പറേഷന്‍ ഓഫീസര്‍ ഡോ: അശ്വിന്
ജില്ലാ ടിബി ഓഫീസര്‍ ഡോ:ആരതി രഞ്ജിത്ത് കൈമാറി. ക്ഷയരോഗ ചികിത്സ സ്വകാര്യ ആശുപത്രികളുടെ സഹകരണത്തോടെ നല്‍കി രോഗം ഉന്മൂലനം ചെയ്യുന്ന പരിപാടിയാണ് സ്റ്റെപ്പ്. (സിസ്റ്റം ഫോര്‍ ടിബി എലിമിനേഷന്‍ ഇന്‍ പ്രൈവറ്റ് സെക്ടര്‍)

ഇതിനായി ആശുപത്രി നഴ്‌സിംഗ് സൂപ്രണ്ട് മുംതാസ് റഹീമിനെ നോഡല്‍ ഓഫീസറായി നിയമിച്ചു. ലാബ്, ഫാര്‍മസി, നഴ്‌സുമാര്‍ എന്നിവര്‍ക്ക് പരിശീലനം നല്‍കി. ജില്ലാ ടി ബി ഓഫീസര്‍ ഡോ:ആരതി രഞ്ജിത്ത് പരിപാടി വിശദീകരിച്ചു. ചീഫ് ഓപ്പറേഷന്‍ ഓഫീസര്‍ ഡോ:അശ്വിന്‍, ഡോ :നാരായണ പ്രദീപ്, പബ്ലിക്ക് റിലേഷന്‍ ഓഫീസര്‍ ബി.അഷറഫ്, എസ്ടിഎസ് സുബീന, എസ്ടിഎല്‍എസ് ദീപക്, ടി ബിഎച്ച് വി സുകന്യ എന്നിവര്‍ പ്രസംഗിച്ചു. പദ്ധതി ആരംഭിക്കുന്നതോടെ ആശുപത്രിയില്‍ നിന്നും സൗജന്യമായി ക്ഷയരോഗത്തിനുള്ള മരുന്ന് ലഭിക്കും.

പടം:ചെര്‍ക്കള സി എം മള്‍ട്ടി സ്‌പെഷ്യാലിറ്റി ആശുപത്രിയില്‍ ആരംഭിക്കുന്ന സ്റ്റെപ്പ് പരിപാടിയുടെ അംഗീകാര പത്രം ജില്ലാ ടി ബി ഓഫീസര്‍ ഡോ:ആരതി രഞ്ജിത്ത് ആശുപത്രി ചീഫ് ഓപ്പറേഷന്‍ ഓഫീസര്‍ ഡോ:അശ്വിന് കൈമാറുന്നു.

Leave a Reply

Your email address will not be published. Required fields are marked *