രാജപുരം :ചെറുപനത്തടി സെന്റ് മേരീസ് ഇംഗ്ലീഷ് മീഡിയം സ്‌കൂളിന്റെ വാര്‍ഷിക ആഘോഷവും, ഒരു വര്‍ഷം നീണ്ട്‌നില്‍ക്കുന്ന സില്‍വര്‍ ജൂബിലി ആഘോഷത്തിന്റെ ഉദ്ഘാടനവും പ്രശസ്ത ഗായകന്‍ ലിബിന്‍ സ്‌കറിയ നിര്‍വ്വഹിച്ചു. സിഎഫ്‌ഐസി ഇന്ത്യന്‍ പ്രൊവിന്‍സ് സുപ്പീരിയര്‍ ഫാ. വര്‍ഗീസ് കൊച്ചുപറമ്പില്‍ അധ്യക്ഷത വഹിക്കുകയും സില്‍വര്‍ ജൂബിലി ലോഗോ പ്രകാശനം ചെയ്യുകയും ചെയ്തു . പനത്തടി ഫൊറോന വികാരി ഫാദര്‍ ജോസഫ് വാരണത്ത് മുഖ്യപ്രഭാഷണം നടത്തി. പനത്തടി പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി എം കുര്യാക്കോസ് , പനത്തടി പഞ്ചായത്തംഗം കെ കെ വേണുഗോപാല്‍ ,പി ടി എ പ്രസിഡണ്ട് സുരേഷ് ഫിലിപ്പ് എന്നിവര്‍ സംസാരിച്ചു.സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഫാദര്‍ ജോസ് കളത്തിപ്പറമ്പില്‍ സ്വാഗതവും സ്‌കൂള്‍ അഡ്മിനിസ്‌ട്രേറ്റര്‍ ഫാദര്‍ സാലു മാത്യു പുളിമൂട്ടില്‍ നന്ദിയും പറഞ്ഞു.തുടര്‍ന്ന് വിദ്യാര്‍ത്ഥികളുടെ വിവിധ കലാപരിപാടികളും നടന്നു.