പടന്ന : ജനുവരി 26 ന് പടന്നയില്‍ വെച്ചു നടക്കുന്ന കാസറഗോഡ് ജില്ലാ എസ് കെ എസ് എസ് എഫ് മനുഷ്യ ജാലിക സ്വാഗത സംഘം ഓഫീസ് ഉദ്ഘാടനം പ്രമുഖ വ്യവസായിയും സമസ്തയുടെ സഹകാരിയുമായ അബ്ദുല്‍ ഖാദര്‍ ഹാജി കളനാട് നിര്‍വഹിച്ചു സ്വാഗത സംഘം ചെയര്‍മാന്‍ സി കെ കെ മാണിയൂര്‍ അധ്യക്ഷം വഹിച്ചു . വര്‍ക്കിംഗ് ചെയര്‍മാന്‍ സുബൈര്‍ ദാരിമി അല്‍ ഖാസിമി സ്വാഗതം ആശംസിച്ചു എസ് കെ എസ് എസ് എഫ് സംസ്ഥാന വൈസ് പ്രസിഡന്റ് താജുദ്ധീന്‍ ദാരിമി ആമുഖ ഭാഷണം നടത്തി. ജില്ലാ മുശാവറ വൈസ് പ്രസിഡന്റ് ശൈഖുനാ കെ ടി അബ്ദുല്ല മുസ്ലിയാര്‍ പ്രാര്‍ത്ഥന നടത്തി ജമാലുദ്ധീന്‍ ഫൈസി, ശരീഫ് ഹാജി സലീല്‍ പി ഷാജഹാന്‍ സഈദ് എം വലിയ പറമ്പ, പി.വി ഷരീഫ് ഹാജി, എച്ച് എം കുഞ്ഞബ്ദുല്ല, സഈദ് ദാരിമി പടന്ന, ഹുദൈഫ് വി പി എം, അഷ്റഫ് മൗലവി മൂര്‍നാട്, കമറുദ്ധീന്‍, ജംഷാദ് ഹുദവി റഷീദ് മൗലവി, മുഹമ്മദലി മൗലവി, അക്ബര്‍ മൗലവി,ഹാഫിള് മുഹമ്മദ് ആരിഫ് തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു.ജനറല്‍ കണ്‍വീനര്‍ ഹാഷിം യു കെ നന്ദി പ്രകാശിപ്പിച്ചു