കോളിച്ചാല്‍ പാറക്കടവ് ശ്രീ മുത്തപ്പന്‍ മടപ്പുര പ്രതിഷ്ഠാദിന തിരുവപ്പന വെള്ളാട്ട മഹോത്സവം ജനുവരി 19,20 തീയ്യതികളിലായി നടക്കും

രാജപുരം: കോളിച്ചാല്‍ പാറക്കടവ് ശ്രീ മുത്തപ്പന്‍ മടപ്പുര പ്രതിഷ്ഠാദിന തിരുവപ്പന വെള്ളാട്ട മഹോത്സവം ജനുവരി 19,20 തീയ്യതികളിലായി നടക്കും. 19ന് രാവിലെ 5 മണിക്ക് ഗണപതിഹോമം. 9 മണിക്ക് പയംകുറ്റി. 10:30 ന് കലവറ നിറയ്ക്കല്‍ ഘോഷയാത്ര പ്രാന്തര്‍കാവ് ശ്രീ ക്ഷേത്രപാലകനീശ്വര ഭഗവതി ക്ഷേത്രത്തില്‍ നിന്നും മുത്തുക്കുടകളുടെയും വാദ്യമേളങ്ങളുടെയും അകമ്പടിയോടുകൂടി കോളിച്ചാല്‍ പാറക്കടവ് ശ്രീ മുത്തപ്പന്‍ മടപ്പുരയില്‍ എത്തിച്ചേരും. 11 മണിക്ക് സഹസ്രനാമജപം. 12 മണിക്ക് അന്നദാനം. വൈകുന്നേരം 4:30ന് ദൈവത്തെ മലയറിക്കല്‍. 5 മണി മുതല്‍ വിവിധ കലാപരിപാടികള്‍. 6:30ന് ദീപാരാധനയോടുകൂടി ഊട്ടും വെള്ളാട്ടം. 8:00 മണിക്ക് അന്നദാനം. 9 മണിക്ക് സന്ധ്യാവേല. 10 മണിക്ക് കളിക്കപ്പാട്ട്. തുടര്‍ന്ന് കലശം എഴുന്നള്ളിപ്പും വെള്ളകെട്ടലും.
20ന് രാവിലെ 6 മണിക്ക് തിരുവപ്പന വെള്ളാട്ടം പുറപ്പാട്. 12 മണി മുതല്‍ അന്നപ്രസാദ വിതരണം. വൈകുന്നേരം കലശം പാടി പൊലിപ്പിച്ച് ദൈവത്തെ മലകയറ്റല്‍. തുടര്‍ന്ന് നടയടയ്ക്കുന്നതോടുകൂടി മഹോത്സവത്തിന് സമാപനമാകും

Leave a Reply

Your email address will not be published. Required fields are marked *