രാജപുരം : രാജപുരം ഹോളിഫാമിലി ഹയര്‍ സെക്കന്‍ഡറി വിഭാഗം സില്‍വര്‍ ജൂബിലി ആഘോഷങ്ങളുടെ സമാപനസമ്മേളനം കോട്ടയം അതിരൂപത ആര്‍ച്ച് ബിഷപ് മാര്‍ മാത്യു മൂലക്കാട്ട് ഉദ്ഘാടനം ചെയ്തു. വിദ്യാലയം നല്‍കുന്ന നന്മകള്‍ ആഗോള വികസനത്തിന് കാരണമാകുന്നതായും, അധ്വാനത്തി ന്റെയും സഹകരണത്തിന്റെയും മാതൃക ലോകത്തിനു കാട്ടുന്ന തില്‍ പൂര്‍വ്വികര്‍ നല്‍കിയ സംഭാവന നാം വിസ്മരിക്കരുതെന്നും അദ്ദേഹം ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു. കോട്ടയം അതിരൂപത കോര്‍പറേറ്റ് എജ്യുക്കേഷനല്‍ ഏജന്‍സി സെക്രട്ടറി ഡോ.തോമസ് പുതിയകുന്നേല്‍ അധ്യക്ഷത വഹിച്ചു.
സംസ്ഥാന ഹയര്‍ സെക്കണ്ടറി ജോയിന്റ് ഡയറക്ടര്‍ ഡോ.മണിക് രാജ് മുഖ്യപ്രഭാഷണം നടത്തി. സില്‍വര്‍ ജൂബിലി പദ്ധതിയുടെ ഭാഗമായി പ്ലസ് വണ്‍ വിദ്യാര്‍ഥിക്ക് നിര്‍മിച്ച് നല്‍കുന്ന സ്‌നേഹ വീടിന്റെ താക്കോന്‍ കൈമാറ്റം മെത്രാപ്പൊലീത്ത നിര്‍വ്വനിച്ചു. സ്‌കൂള്‍ മാനേജര്‍ ഫാ.ജോസ് അരിച്ചിറ, ജില്ലാ പഞ്ചായത്തംഗം ഷിനോജ് ചാക്കോ, പഞ്ചായത്തംഗം വനജ ഐത്തു, പിടിഎ പ്രസിഡന്റ് കെ എ പ്രഭാകരന്‍, പ്രിന്‍സിപ്പല്‍ ജോബി ജോസഫ്, പ്രധാനാധ്യാപകന്‍ സജി മാത്യു, എല്‍പി സ്‌കൂള്‍ പ്രധാനാധ്യാപകന്‍ കെ ഒ ഏബ്രഹാം, സ്റ്റാഫ് സെക്രട്ടറി എ എംസാലു, ജിജി കിഴക്കേപ്പുറത്ത്, ഷിയോണ്‍ സൈമണ്‍, എം കെ ജോണ്‍ തുടങ്ങിയവര്‍ സംസാരിച്ചു.