രാജപുരം: പനത്തടി താനത്തിങ്കാല്‍ ദേവസ്ഥാനം വയനാട്ട് കുലവന്‍ തെയ്യം കെട്ടിന്റെ ഒരുക്കങ്ങളുടെ ഭാഗമായി മാതൃസമിതി നേതൃത്വത്തില്‍ നടത്തിയ സമൂഹ ഓലമെടയല്‍ ആഘോഷ കമ്മിറ്റി ചെയര്‍മാന്‍ എന്‍ ബാലചന്ദ്രന്‍ നായര്‍ ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ വര്‍ക്കിംഗ് പ്രസിഡന്റ് ഇ.കെ.ഷാജി അദ്ധ്യക്ഷത വഹിച്ചു. ജനറല്‍ കണ്‍വീനര്‍ കൂക്കള്‍ ബാലകൃഷ്ണന്‍, ട്രഷറര്‍ മനോജ് പുല്ലുമല, വി.വി.കുമാരന്‍, സുകുമാരന്‍ വളപ്പില്‍, ഉണ്ണികൃഷ്ണന്‍, ടി.പി.ശശികുമാര്‍, പ്രശാന്ത്, രാഘവന്‍ അരിയത്തിടല്‍, മാതൃസമിതി ഭാരവാഹികളായ ഗീത വളപ്പില്‍, മാധവി ജനാര്‍ദനന്‍, പുഷ്പ വളപ്പില്‍, ശശികല, ശാന്ത, ശാരിക, ലത, ശ്യാമള, ബിന്ദു സുരേഷ്, ശ്രീദേവി, ഗീതാരാജന്‍, ലത, ജയചന്ദ്രന്‍, കാര്‍ത്ത്യായനി, രമ്യ സത്യന്‍, ശാരദ, സവിത എന്നിവര്‍ നേതൃത്വം നല്‍കി.