കാഞ്ഞങ്ങാട്: ഉത്തര കേരളത്തിലെ അതി പുരാതന ക്ഷേത്രമായ മടിയന്‍ കൂലോം ക്ഷേത്രപാലക ക്ഷേത്രത്തിലെ നവീകരണ പ്രവര്‍ത്തനങ്ങള്‍ വിവിധ ക്ഷേത്രങ്ങളുടെയും കഴ കങ്ങളുടെയും തറവാടുകളുടെയും മറ്റ് ഭക്തജനങ്ങളുടെയും കൂട്ടായ്മയില്‍ പുരോഗമിച്ച് വരികയാണ്. നവീകരണ പ്രവര്‍ത്തികള്‍ക്കായി മാണിക്കോത്ത് മാണിക്യമംഗലം പുന്നക്കാല്‍ ഭഗവതി ക്ഷേത്രത്തിന്റെ വകയായുള്ള ഫണ്ട് കൈമാറല്‍ മടിയന്‍ കൂലോം ക്ഷേത്രത്തില്‍ വച്ച് നടന്നു. മാണിക്കോത്ത് മാണിക്യമംഗലം പുന്നക്കാല്‍ ഭഗവതി ക്ഷേത്രത്തിലെ സ്ഥാനികന്‍ വായിക്കര വിജയന്‍ കാരണവരില്‍ നിന്നും മടിയന്‍ കൂലോം ക്ഷേത്ര ട്രസ്റ്റ് ബോര്‍ഡ് ചെയര്‍മാന്‍ വി.എം. ജയദേവന്‍ ഫണ്ട് ഏറ്റുവാങ്ങി. മാണിക്കോത്ത് മാണിക്യമംഗലം പുന്നക്കാല്‍ ഭഗവതി ക്ഷേത്ര സ്ഥാനികന്‍ ആക്കോടന്‍ ബാലകൃഷ്ണന്‍ അന്തി തിരിയന്‍, പ്രസിഡണ്ട് കരുണന്‍ മുട്ടത്ത്, സെക്രട്ടറി പുതിയടത്ത് നാരായണന്‍,, ട്രഷറര്‍ ആക്കോടന്‍ കുഞ്ഞിക്കണ്ണന്‍,, വൈസ് പ്രസിഡണ്ട് വിജയന്‍ മുട്ടത്ത് മടിയന്‍ കൂലോം ക്ഷേത്ര ട്രസ്റ്റ് ബോര്‍ഡ് മെമ്പര്‍മാരായ എന്‍. വി.ബേബി രാജ്, വി. നാരായണന്‍, എ. വി. അശോകന്‍, നിര്‍മ്മാണ കമ്മിറ്റി ചെയര്‍മാന്‍ പി ബാലകൃഷ്ണന്‍ വെള്ളിക്കൊത്ത് തോക്കാനം ഗോപാലന്‍, ക്ഷേത്ര എക്‌സിക്യൂട്ടീവ് ഓഫീസര്‍ പി. വി. വിജയന്‍, ടി.വി. തമ്പാന്‍, ബാബു മയൂരി, എം. നാരായണന്‍, ഭാസ്‌കരന്‍ കുതിരുമ്മല്‍ എന്നിവര്‍ സംബന്ധിച്ചു.