തീരോന്നതി; തീരദേശ വാസികള്‍ക്ക് സൗജന്യ മെഡിക്കല്‍ ക്യാമ്പും മരുന്ന് വിതരണവും സംഘടിപ്പിച്ചു

കേരള സര്‍ക്കാര്‍ ഫിഷറീസ് വകുപ്പ് തീരോന്നതി പദ്ധതിയില്‍ ഉള്‍പ്പെടുത്തി പെര്‍വാഡ് ഫിഷറീസ് കോളനി ലൈബ്രറി കം ആരോഗ്യ കേന്ദ്രത്തില്‍ തീരദേശ വാസികള്‍ക്ക് സൗജന്യ മെഡിക്കല്‍ ക്യാമ്പും മരുന്ന് വിതരണവും സംഘടിപ്പിച്ചു. എ.കെ.എം. അഷറഫ് എം. എല്‍.എ. ഉദ്ഘാടനം ചെയ്തു. കുമ്പള പഞ്ചായത്ത് പ്രസിഡന്റ് യു.പി താഹിറ യൂസഫ് അധ്യക്ഷത വഹിച്ചു. കുമ്പള പഞ്ചായത്ത് വൈസ് പ്രസിഡന്റ് നാസിര്‍ മൊഗ്രാല്‍, വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍ പേഴ്‌സണ്‍ സബൂറ എം. വാര്‍ഡ് മെമ്പര്‍മാരായ കൗലത്ത് ബീവി, ആരോഗ്യ വകുപ്പ് ഡി. എല്‍. ഒ. സന്തോഷ്, കുമ്പള മെഡിക്കല്‍ ഓഫീസര്‍ ഡോ. രമ്യ രവീന്ദ്രന്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു.
ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടര്‍ സോണി രാജ് സ്വാഗതവും കുമ്പള മത്സ്യഭവന്‍ ഫിഷറീസ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ എന്‍.ഷിനാസ് നന്ദിയും പറഞ്ഞു.

ക്യാമ്പിനോടനുബന്ധിച്ച് ടെന്നിസണ്‍ തോമസ് ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ കുമ്പളയുടെ നേതൃത്വത്തില്‍ ‘ ടി. ബി. ശിവിര്‍’ എന്ന വിഷയത്തില്‍ ബോധവത്കരണ ക്ലാസ് എടുത്തു. ജനറല്‍ മെഡിസിന്‍, ശിശുരോഗം, ഫാമിലി മെഡിസിന്‍, ഗൈനക്കോളജി, നേത്രരോഗം, ത്വക്ക് രോഗം, എന്നീ ആറു വിഭാഗങ്ങളില്‍ ഡോക്ടര്‍മാരുടെ സേവനം ഉണ്ടായിരുന്നു. സൗജന്യ പ്രഷര്‍, ഷുഗര്‍, നേത്ര പരിശോധനയും ലെപ്രസി, മലേറിയ സ്‌ക്രീനിങ്ങും നടന്നു. ഇരുന്നൂറിലധികം മത്സ്യത്തൊഴിലാളികള്‍ ക്യാമ്പില്‍ പങ്കെടുത്തു

Leave a Reply

Your email address will not be published. Required fields are marked *