രാവണേശ്വരം: തിരുവനന്തപുരത്ത് സമാപിച്ച സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ നാടന്‍ പാട്ട് മത്സരത്തില്‍ എ ഗ്രേഡ് നേടി നാടിന്റെ അഭിമാന താരങ്ങളായ കലാകാരന്മാരെയും കലാകാരികളെയും സ്‌കൂള്‍ നേതൃത്വത്തില്‍ അനുമോദിച്ചു. നാടന്‍ പാട്ട് കലാകാരന്‍ രവി വാണിയമ്പാറ പരിശീലിപ്പിച്ച ടീമില്‍ എട്ടാംതരം വിദ്യാര്‍ത്ഥികളായ കെ. എസ്. നന്ദന, അലീന സന്തോഷ് ആദിഷ്. എം ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥികളായ മയൂഖ സി.കെ, വൈഗ എ. കെ, അനന്യ എന്നിവരാണ് സംസ്ഥാന മത്സരത്തില്‍ മാറ്റിവെച്ച് വിജയം നേടിയത്. വിജയികളായ കുട്ടികളെയും ആനയിച്ചുകൊണ്ട് സ്‌കൂള്‍ കവാടത്തില്‍ നിന്നും ഘോഷയാത്ര നടന്നു. ഹെഡ്മിസ്ട്രസ് പി. ബിന്ദു, പി.ടി.എ പ്രസിഡണ്ട് പി. രാധാകൃഷ്ണന്‍, മദര്‍പി. ടി. എ പ്രസിഡണ്ട് ധന്യ അരവിന്ദ്,, സീനിയര്‍ അസിസ്റ്റന്റ് ബി. പ്രേമ സ്റ്റാഫ് സെക്രട്ടറി പി. വി. ജനാര്‍ദ്ദനന്‍,പി.പ്രകാശന്‍, പ്രീത, സുരേഖ, സിന്ധു, സവിത, ബി. ഭവ്യ എന്നിവര്‍ സംസാരിച്ചു.