പാലക്കുന്ന് : പനയാല്‍ കളിങ്ങോത്ത് വലിയവളപ്പ് ദേവസ്ഥാനത്ത് ഏപ്രില്‍ 15 മുതല്‍ 17 വരെ നടക്കുന്ന വയനാട്ടുകുലവന്‍ തെയ്യംകെട്ടിന്റെ ലോഗോ അഡീഷണല്‍ പോലിസ് സൂപ്രണ്ട് പി. ബാലകൃഷ്ണന്‍ നായര്‍ പ്രകാശനം ചെയ്തു.തറവാട് അങ്കണത്തില്‍ ചേര്‍ന്ന യോഗം പള്ളിക്കര പഞ്ചായത്ത് പ്രസിഡന്റ് എം.കുമാരന്‍ ഉദ്ഘാടനം ചെയ്തു. മ്യൂസിക്കല്‍ ആല്‍ബത്തിന്റെ പ്രകാശനം സുനീഷ് പൂജാരിയും
സോഷ്യല്‍ മീഡിയ പേജുകളുടെ സ്വിച്ച് ഓണ്‍ കര്‍മം കപ്പണക്കാല്‍ കുഞ്ഞിക്കണ്ണന്‍ ആയത്താറും നടത്തി.
ആഘോഷകമ്മിറ്റി ചെയര്‍മാന്‍ അഡ്വ. വിജയന്‍ നമ്പ്യാര്‍ അധ്യക്ഷത വഹിച്ചു. വര്‍ക്കിംഗ് ചെയര്‍മാന്‍ പി. കെ. രാജേന്ദ്രനാഥ്, ജനറല്‍ കണ്‍വീനര്‍ സി. നാരായണന്‍, പാലക്കുന്ന് ക്ഷേത്ര ഭരണ സമിതി വൈസ് പ്രസിഡന്റ് കൃഷ്ണന്‍ ചട്ടഞ്ചാല്‍, ട്രഷറര്‍ പി. വി. ചിത്രഭാനു, മുന്‍ പ്രസിഡന്റ് ഉദയമംഗലം സുകുമാരന്‍, എം. ബാലകൃഷ്ണന്‍ നായര്‍, ചന്തന്‍കുഞ്ഞി പനയാല്‍, ജിതിന്‍ ചന്ദ്രന്‍ വെളുത്തോളി, കെ. ടി. അനില്‍കുമാര്‍, കുഞ്ഞിക്കണ്ണന്‍ എന്നിവര്‍ പ്രസംഗിച്ചു.
ലോഗോ രൂപകല്പന ചെയ്ത ആശു കാഞ്ഞങ്ങാട്, മ്യൂസിക്കല്‍ ആല്‍ബം രചിച്ച എ.എല്‍.ജോസ് തിരൂര്‍, സംഗീത സംവിധാനം ചെയ്ത ലോഹി മുക്കൂട്, ഗാനം ആലപിച്ച വിനോദ് ചാമുണ്ഡിക്കുന്ന് എന്നിവരെ ബാലകൃഷ്ണന്‍ കാര്‍ണവര്‍ , ഹരിദാസ് കാര്‍ണവര്‍ , രവീന്ദ്രന്‍ കളക്കാരന്‍, അശോകന്‍ നാലിട്ടുക്കാരന്‍ എന്നിവര്‍ ആദരിച്ചു..