നിലമ്പൂര്‍: 11 കാരിയോട് ലൈംഗികാതിക്രമം നടത്തിയ പ്രതിയ്ക്ക് ഒരു വര്‍ഷവും മൂന്ന് മാസവും തടവും 5500 രൂപ പിഴയും ശിക്ഷ വിധിച്ചു. മൂത്തേടം മരംവെട്ടിച്ചാല്‍ പാറക്കല്‍ ഷിഹാബ് (34 ) നെതിരെയാണ് നിലമ്പൂര്‍ അതിവേഗ സ്പെഷ്യല്‍ പോക്‌സോ കോടതി ജഡ്ജി കെ.പി. ജോയ് ശിക്ഷ വിധിച്ചത്.
2023 ജൂലൈ 16 നാണ് സംഭവം. പെണ്‍കുട്ടിയുടെ വീട്ടിലേക്ക് പ്രതി അതിക്രമിച്ചു കയറി ലൈംഗികാവയവം കാണിച്ചും അസഭ്യം വിളിക്കുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതിന് എടക്കര പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. പിഴയടച്ചില്ലെങ്കില്‍ ഒരു മാസവും ഒരാഴ്ചയും അധിക തടവ് അനുഭവിക്കണം. പിഴ തുക പെണ്‍കുട്ടിക്ക് നല്‍കണം. പ്രോസിക്യൂഷന് വേണ്ടി സ്‌പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. സാം കെ. ഫ്രാന്‍സിസ് ഹാജരായി. 14 സാക്ഷികളെ വിസ്തരിക്കുകയും 12 രേഖകള്‍ ഹാജരാക്കുകയും ചെയ്തു.