തിരുവനന്തപുരം: നെടുമങ്ങാടില്‍ നിരവധി ക്രിമിനല്‍ കേസിലെ പ്രതിയായ യുവാവിനെ കുത്തിക്കൊന്നു. സാജന്‍ ആണ് കൊല്ലപ്പെട്ടത്. ഇന്നലെ രാത്രിയില്‍ ആണ് സാജന് കുത്തേല്‍ക്കുന്നത്. ഇന്ന് പുലര്‍ച്ചയോടെയാണ് സാജന്‍ മരിച്ചത്.
സംഭവത്തില്‍ മൂന്ന് പേരെ നെടുമങ്ങാട് പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അയല്‍വാസിയായ യുവാവിന്റെ ഭാര്യയുമായുള്ള ബന്ധത്തെ തുടര്‍ന്നാണ് കൊലപാതകമെന്നാണ് പോലീസ് സംശയിക്കുന്നത്. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടത്തി വരികയാണെന്ന് പോലീസ് പറഞ്ഞു.