രാജപുരം • പഠനത്തിനൊപ്പം സ്വന്തമായി സിവില്‍ സര്‍വീസ് അക്കാദമിയും; വിദ്യാര്‍ഥി സംരംഭകന്‍ സായൂജിന് കണ്ണൂര്‍ സര്‍വക ലാശാല ഇന്നവേഷന്‍ ആന്‍ഡ് ഇന്‍ക്യുബേഷന്‍ ഫൗണ്ടേഷന്‍ ഒരു ലക്ഷം രൂപയുടെ സീഡ് ഫണ്ട് നല്‍കി. രാജപുരം സെന്റ് പയസ് ടെന്‍ത് കോളജിലെ മൂന്നാം വര്‍ഷ മൈക്രോബയോളജി വിദ്യാര്‍ഥിയാണ് സായൂജ് എസ്.ചന്ദന്‍ ഐഎഎസ് സ്വപ്നം ലക്ഷ്യമാ ക്കിയുള്ള യാത്ര യില്‍ പത്രവായന നടത്തി, പഠിച്ച് ഓണ്‍ ലൈന്‍ കോച്ചിങ് സ്ഥാപനം നടത്തി വരുമാനം നേടുകയാണ് സായൂജ്. ഫൗണ്ടേഷന്റെ ഇന്‍ക്യുബേറ്റിയായി സായൂജ് റജിസ്റ്റര്‍
ചെയ്തിരുന്നു.
വിദ്യാര്‍ഥി സംരംഭകന്‍ എന്ന നിലയിലും പ്രചോദനാത്മകമായ സംരംഭം എന്ന നിലയിലും പ്രതീക്ഷയുള്ള ആശയം എന്ന നിലയിലുമാണ് ഇന്‍ക്യു ബേറ്റര്‍ സീഡ്ഫണ്ട് സായൂജിന് ലഭിച്ചത്. ചെര്‍ക്കള സ്വദേശിയായ വിമുക്തഭടന്‍ പി.ചന്ദ്രന്റെയും സതിയുടെയും മകനാണ്. സഹോദരി സാന്ദ്ര ചന്ദ്രന്‍ കിംസ് മെഡിക്കല്‍ കോളജില്‍ ലക്ച്‌റാണ്.