കാഞ്ഞങ്ങാട്:മടിയന്‍ കൂലോം ക്ഷേത്ര വികസന സമിതിയുടെ നേതൃത്വത്തില്‍ ട്രസ്റ്റി ബോര്‍ഡിന്റെയും നവീകരണ കമ്മിറ്റിയുടെയും സഹായത്തോടെയാണ് ശൗചാലയം നിര്‍മ്മിച്ചത്. ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍ വി എം ജയദേവന്‍ ഉദ്ഘാടനം ചെയ്തു. ഭാസ്‌കരന്‍ കുതിരുമ്മല്‍ അധ്യക്ഷത വഹിച്ചു. ട്രസ്റ്റി ബോര്‍ഡ് മെമ്പര്‍മാരായ എന്‍ വി ബേബി രാജ്, വി നാരായണന്‍, അശോകന്‍ എ വി, നിര്‍മ്മാണ കമ്മിറ്റി ചെയര്‍മാന്‍ പി ബാലകൃഷ്ണന്‍ വെള്ളിക്കോത്ത്, തോക്കാനം ഗോപാലന്‍ , എക്‌സിക്യൂട്ടീവ് ഓഫീസര്‍ പി വിജയന്‍ , മറ്റ് വികസന സമിതി ഭാരവാഹികള്‍ നവീകരണ കമ്മിറ്റി ഭാരവാഹികള്‍ ഭക്തജനങ്ങള്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു. എം നാരായണന്‍ സ്വാഗതവും ടിവി തമ്പാന്‍ നന്ദിയും പറഞ്ഞു.