ഉദുമ: ഉദുമ സര്‍ക്കാര്‍ മാതൃക ഹോമിയോ ഡിസ്പന്‍സറിയെ എന്‍.എ.ബി.എച്ച് (നാഷണല്‍ അക്രെഡിറ്റേഷന്‍ ബോര്‍ഡ് ഫോര്‍ ഹോസ്പിറ്റല്‍ ആന്‍ഡ് ഹെല്‍ത്ത് കെയര്‍ പ്രൊവൈഡേഴ്‌സ് ) നിലവാരത്തിലേക്ക് ഉയര്‍ത്താനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു.
ഇതിന്റെ ഭാഗമായി ദേശീയ തല അസസ്സര്‍ ഡോ: ജിതിന്‍ കെ.നായരുടെ നേതൃത്വത്തിലുള്ള സംഘം ഡിസ്പന്‍സറി സന്ദര്‍ശിച്ച് പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി.
ജില്ലാ, സംസ്ഥാന തലങ്ങളില്‍ നടത്തിയ പരിശോധനയില്‍ മികവ് തെളിയിച്ചതിന്റെ അടിസ്ഥാനത്തിലാണ് തുടര്‍ പരിശോധനയുടെ ഭാഗമായി ദേശീയ തലത്തിലുള്ള ഉന്നത ഉദ്യോഗസ്ഥ സംഘം ഉദുമ ബേവൂരിയില്‍ പ്രവര്‍ത്തിക്കുന്ന ആയുഷ് ഹെല്‍ത്ത് ആന്‍ഡ് വെല്‍നെസ് സെന്ററില്‍ എത്തിയത്.