രാജപുരം :വന നിയമ ഭേദഗതിക്കെതിരെ ബില്ലിന്റെ പകര്‍പ്പ് കത്തിച്ച് കേരള കോണ്‍ഗ്രസ്സ് (എം) പ്രതിഷേധിച്ചു.ജില്ലാ പ്രസിഡന്റ് സജി സെബാസ്റ്റ്യന്‍ ഉദ്ഘടനം ചെയ്തു. ബിജു തുളിശ്ശേരി, ഷിനോജ് ചാക്കോ, ചാക്കോ തെന്നിപ്ലാക്കല്‍, ജോയ് മൈക്കിള്‍, ജോസ് തോമസ് ,അഭിലാഷ് മാത്യു, ടോമി ഈഴറത്തു,സാജു പാമ്പക്കല്‍,ടിമ്മി എലിപ്പുരക്കാട്ടില്‍,സിദ്ദിഖ് ചെരങ്കി,അന്‍വര്‍ മാങ്ങാട്ട്,ജോസ് പെണ്ടാനത്,ടോമി വാഴപ്പള്ളി,മൈക്കിള്‍ പുവത്താനി,രാജേഷ് സി ആര്‍,ജോജി പാലമാറ്റം,കെ സി പീറ്റര്‍,ബിജു പാലാട്ടി,ജോഷ്വാ ഒഴുകയില്‍,ബെന്നി,സൈമണ്‍,മനോജ്,ടോമി വാഴപ്പള്ളി എന്നിവര്‍ പ്രസംഗിച്ചു.കാര്‍ഷികമേഖലയെ ഗുരുതരമായി ബാധിക്കുന്ന ഈ കരിനിയമം പൂര്‍ണമായും പിന്‍വലിക്കാത്ത പക്ഷം വലിയ ജനകിയ സമരങ്ങള്‍ക്ക് നേതൃത്വം കൊടുക്കുമെന്ന് പ്രഖ്യപിച്ചു.