പാലക്കുന്ന് : സബ് പോസ്റ്റ്മാസ്റ്റര്‍ ആയി റിട്ടയര്‍ ചെയ്ത പാലക്കുന്ന് കിഴക്കേ ടൗണ്‍ പാലക്കുന്ന് ഹൗസില്‍ സി.എച്ച്. രാജേന്ദ്രന്‍ (70) അന്തരിച്ചു. കരിപ്പോടി അയ്യപ്പ ഭജന മന്ദിര കമ്മിറ്റി പ്രസിഡന്റും പാലക്കുന്ന് വെറ്റേറന്‍സ് അസോസിയേഷന്‍ വൈസ് പ്രസിഡന്റും ആയിരുന്നു.
പരേതനായ പാലക്കുന്നില്‍ കണ്ണന്‍ മാഷിന്റെയും ലക്ഷ്മി അമ്മയുടെയും മകനാണ്.
ഭാര്യ : പുഷ്പവേണി. മക്കള്‍ :ആര്‍. തുഷാര, അഭിജിത്ത് ( ഐ. ടി. എഞ്ചിനീയര്‍, ബേംഗ്ലൂര്‍). മരുമക്കള്‍:
പ്രവീണ്‍ കൃഷ്ണന്‍ (സിവില്‍ പോലിസ് ഓഫീസര്‍, ബേക്കല്‍), ജിജിന (ഐ. ടി. എഞ്ചിനീയര്‍, ബേംഗ്ലൂര്‍.). സഹോദരങ്ങള്‍: ശൈലജ (ചെന്നൈ),
ശ്രീദേവി, ശ്യാമള (ചെറുവത്തൂര്‍), പരേതരായ കമലാക്ഷി, സുമുഖന്‍, അരവിന്ദന്‍. സഞ്ചയനം ശനിയാഴ്ച.