കാസര്‍കോട് : സംസ്ഥാനത്തെ ഏറ്റവും മികച്ച അധ്യാപകര്‍ക്ക് നല്‍കുന്ന 2024-2025 ലെ അഖിലേന്ത്യാ അവാര്‍ഡി ടീച്ചേഴ്‌സ് ഫെഡറേഷന്റെ ഗുരുശ്രേഷ്ഠാ പുരസ്‌ക്കാരം ,തന്‍ബീഹുല്‍ ഇസ്ലാം ഹയര്‍ സെക്കന്ററി സ്‌കൂളിലെ ചരിത്ര വിഭാഗം അധ്യാപികയും, കവയത്രിയും എഴുത്തുകാരിയുമായ ഡോ. എം.എ. മുംതാസിന് തൊടുപുഴയില്‍ വെച്ച് നടന്ന ചടങ്ങില്‍ വെച്ച് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റന്‍ സമ്മാനിച്ചു.
സാമൂഹ്യ-സാംസ്‌കാരിക – അക്കാദമിക രംഗത്തെ മികച്ച പ്രവര്‍ത്തനങ്ങളാണ് അവാര്‍ഡിന് അര്‍ഹയാക്കിയത്
മികച്ച സാഹിത്യകാരി കൂടിയായ ഇവര്‍ കവിത, യാത്രാവിവരണം, ഓര്‍മ്മക്കുറിപ്പ് എന്നീ വിഭാഗങ്ങളില്‍ പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്.
മിഴി എന്ന കവിതാ സമാഹാരത്തിന് പാറ്റ് ടാഗോര്‍ അവാര്‍ഡ് ലഭിച്ചതിന് പുറമെ പുരസ്‌ക്കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്.
ഫോട്ടോ:തന്‍ബീഹുല്‍ ഇസ്ലാം ഹയര്‍ സെക്കന്ററി സ്‌കൂളിലെഅധ്യാപികയും, എഴുത്തുകാരിയുമായ ഡോ. എം. എ .മുംതാസ്
തൊടുപുഴയില്‍ വെച്ച് നടന്ന ചടങ്ങില്‍ വെച്ച് ഗുരു ശേഷ്ഠാ പുരസ്‌ക്കാരം ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്‌ററനില്‍ നിന്നും ഏറ്റുവാങ്ങുന്നു