കാഞ്ഞങ്ങാട് : മത നവീകരണ വാദികള്‍ക്കെതിരെ ജനുവരി 10 വെള്ളിയാഴ്ച്ച വൈകുന്നേരം 5 മണിക്ക് കേരള മുസ്ലിം ജമാഅത്ത് മാണിക്കോത്ത് മഡിയനില്‍ സംഘടിപ്പിക്കുന്ന ആദര്‍ശ സമ്മേളനം വന്‍ വിജയമാക്കണമെന്ന് കേരള മുസ്ലിം ജമാഅത്ത്. എസ് വൈ എസ്. അജാനൂര്‍ സര്‍ക്കിള്‍. ആഹ്വാനം ചെയ്തു.
മത നവീകരണ പ്രസ്ഥാനങ്ങളുടെ പൊയ്മുഖം തുറന്ന് കാണിച്ച് പ്രമുഖ പണ്ഡിതനും വാഗ്മിയുമായ സിദ്ദീഖ് സഖാഫി അരിയൂര്‍ പ്രഭാഷണം നടത്തും. പ്രമുഖ പണ്ഡിതന്‍മാരും സദാത്തീങ്ങളും സന്നിഹിതരാകുന്ന മഹത്തായ പരിപാടി വന്‍വിജയമാക്കണമെന്ന് കേരള മുസ്ലിം ജമാഅത്ത് അജാനൂര്‍ സര്‍ക്കിള്‍ നേതാക്കള്‍ ആഹ്വാനം ചെയ്തു.
അജാനൂര്‍ സര്‍ക്കിള്‍ പ്രസിഡണ്ട് രിഫായി അബ്ദുല്‍ ഖാദര്‍ ഹാജിയുടെ അദ്ധ്യക്ഷതയില്‍ സൗത്ത് ചിത്താരി സ്വാന്തനം ഓഫീസില്‍ യോഗം ചേര്‍ന്നു. യോഗം അബ്ദുല്‍ അസീസ് അടുക്കും ഉദ്ഘാടനം ചെയ്തു. ശിഹാബുദ്ദീന്‍ അഹ്‌സിനി, അബ്ദുറഹ്മാന്‍, അസ. ഫിറോസ് കൊട്ടിലങ്ങാട്, ഇബ്രാഹിം സഖാഫി, സുബൈര്‍ പടന്നക്കാട്, അബൂബക്കര്‍ കൊളവഴയില്‍, റഷീദ് മുട്ടുന്തല, അബ്ദുറഹ്മാന്‍ സി എച്ച്, സിദ്ധീഖ് എന്നിവര്‍ പങ്കെടുത്തു. റൗഫ് മാണിക്കോത്ത് നന്ദിയും പറഞ്ഞു.