ഇനി ഞാന്‍ ഒഴുകട്ടെ; മാലിന്യ മുക്തം നവകേരളം ജനകീയ ക്യാമ്പയിന്‍ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി നീലേശ്വരം മുനിസിപ്പാലിറ്റി പരിധിയിലെ കാനക്കര തോട് ശുചീകരണം നടത്തി.

നീലേശ്വരം : മാലിന്യ മുക്തം നവകേരളം ജനകീയ ക്യാമ്പയിന്‍ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി മുനിസിപ്പാലിറ്റി പരിധിയിലെ കാനക്കര തോട് ശുചീകരണം നടത്തി. ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ശ്രീമതി ടി പി ലത ഉദ്ഘാടനം ചെയ്തു.വികസന കാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ശ്രീമതി വി ഗൗരി അധ്യക്ഷതവഹിച്ചു. വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ പി ഭാര്‍ഗവി കൗണ്‍സിലര്‍മാരായ എം ഭരതന്‍ പി സുഭാഷ് കെ മോഹനന്‍ പി പി ലത എന്നിവര്‍ ആശംസകള്‍ അറിയിച്ചു. ശുചീകരണത്തിന് തൊഴിലുറപ്പ് തൊഴിലാളികള്‍ നഗരസഭാ ശുചീകരണ തൊഴിലാളികള്‍ സന്നദ്ധ സംഘടന പ്രവര്‍ത്തകര്‍ ഹരിത കര്‍മസേന നഗരസഭ ജീവനക്കാര്‍ എന്നിവര്‍ പങ്കെടുത്തു. വാര്‍ഡ് കൗണ്‍സിലര്‍ കെ നാരായണന്‍ സ്വാഗതവും ക്ലീന്‍ സിറ്റി മാനേജര്‍ എ കെ പ്രകാശന്‍ നന്ദിയും പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *