ബെംഗളൂരു: പുതുവത്സരാഘോഷങ്ങള്‍ക്ക് വിതരണം ചെയ്യാനായി എത്തിച്ച 2.50 കോടി രൂപ വിലവരുന്ന മയക്കുമരുന്നുമായി യുവാവ് പിടിയില്‍. അറസ്റ്റിലായ വ്യക്തിയുടെ വിവരങ്ങള്‍ പൊലീസ് പുറത്തുവിട്ടിട്ടില്ല. സെന്‍ട്രല്‍ ക്രൈംബ്രാഞ്ച് നാര്‍കോട്ടിക്‌സ് സ്‌ക്വാഡിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് മയക്കുമരുന്നുമായി യുവാവിനെ പിടികൂടിയത്. പിടിച്ചെടുത്തവയില്‍ കഞ്ചാവ്, ഹൈഡ്രോ കഞ്ചാവ്, എല്‍.എസ്.ഡി സ്ട്രിപ്‌സ്, എം.ഡി.എം.എ തുടങ്ങിയവയുണ്ട്.
അതേസമയം വിശദമായ ചോദ്യം ചെയ്യലില്‍ എല്‍.എസ്.ഡി സ്ട്രിപ്പുകള്‍ ഗോവയില്‍ നിന്നും ഹൈഡ്രോ കഞ്ചാവ് തായ്‌ലന്‍ഡില്‍ നിന്നും ചരസ് ഹിമാചലില്‍ നിന്നും കഞ്ചാവ് തെലങ്കാനയില്‍ നിന്നും കൂട്ടാളിയുടെ കൂടെ പുതുവത്സരാഘോഷങ്ങള്‍ക്കായി എത്തിച്ചതാണെന്ന് പ്രതി സമ്മതിച്ചിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.