കാസര്‍കോട്: കേരള കേന്ദ്ര സര്‍വകലാശാലയില്‍ വിവിധ പഠന വകുപ്പുകളില്‍ ഗസ്റ്റ് ഫാക്കല്‍റ്റി ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ലോ (എസ്.സി), ഫിസിക്‌സ് (യുആര്‍), ഇംഗ്ലീഷ് ആന്റ് കംപാരറ്റീവ് ലിറ്ററേച്ചര്‍ (യുആര്‍), മാനേജ്‌മെന്റ് സ്റ്റഡീസ് (ഒബിസി) എന്നിവയില്‍ ഓരോ ഒഴിവ് വീതമാണുള്ളത്. മാനേജ്‌മെന്റ് സ്റ്റഡീസില്‍ അപേക്ഷിക്കുന്നതിന് ബിസിനസ് മാനേജ്‌മെന്റ്/അഡ്മിനിസ്േ്രടഷന്‍/മാനേജ്‌മെന്റുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ എന്നിവയില്‍ ഏതിലെങ്കിലും ഫസ്റ്റ് ക്ലാസ്സോടെ ബിരുദാനന്തര ബിരുദം/മാനേജ്‌മെന്റില്‍ ഫസ്റ്റ് ക്ലാസ്സോടെയുള്ള രണ്ട് വര്‍ഷത്തെ പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ/ഫസ്റ്റ് ക്ലാസ് ബിരുദവും ബന്ധപ്പെട്ട മേഖലയിലെ പ്രവൃത്തി പരിചയവും എന്നിവയില്‍ ഏതെങ്കിലും യോഗ്യത ഉണ്ടായിരിക്കണം. മറ്റ് ഒഴിവുകളില്‍ ബന്ധപ്പെട്ട വിഷയങ്ങളില്‍ 55 ശതമാനം മാര്‍ക്കോടെയുള്ള ബിരുദാനന്തര ബിരുദമാണ് യോഗ്യത. യുജിസി നെറ്റ്/ അംഗീകൃത സ്ലെറ്റ്/ സെറ്റ് അല്ലെങ്കില്‍ യുജിസി മാനദണ്ഡപ്രകാരമുള്ള പിഎച്ച്ഡി എന്നിവ വേണം. താത്പര്യമുള്ളവര്‍ വെബ്‌സൈറ്റില്‍ നല്‍കിയിട്ടുള്ള നിര്‍ദ്ദിഷ്ട മാതൃകയില്‍ ബയോഡാറ്റ ഉള്‍പ്പെടെ est.teach@cukerala.ac.in എന്ന ഇമെയിലിലേക്ക് അപേക്ഷിക്കേണ്ടതാണ്. ഇന്റര്‍വ്യൂ തീയതി പിന്നീട് വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് www.cukerala.ac.in സന്ദര്‍ശിക്കുക.