രാജപുരം : ഉദയപുരം ക്ലബ്ബിന് സമീപം നിയന്ത്രണം വിട്ട കാര്‍ മതിലില്‍ ഇടിച്ചുണ്ടായ അപകടത്തില്‍ യുവാവ് മരിച്ചു. ഉദയപുരം പണാംകോട്ടെ യൂസഫിന്റെ മകന്‍ ഷഫീഖ് (31) ആണ് മരിച്ചത്. ഇന്നലെ രാത്രി 11 മണിയോടെയായിരുന്നു അപകടം. അപകടം നടന്ന ഉടന്‍ നാട്ടുകാര്‍ ഷഫീഖിനെ പൂടംകല്ലിലെ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
മാതാവ്: ജമീല, ഭാര്യ : അന്‍സീറ. മകള്‍ : ശസ്‌ന, സഹോദരങ്ങള്‍ : സിദ്ദീഖ്, അലി, ഷരീഫ്, റഹ്മത്ത്.