2025 ജനവരി ഒന്ന് മുതല്‍ കാഞ്ഞങ്ങാട് നഗരസഭ ആലാമിപ്പളളി പുതിയ ബസ്സ്റ്റാന്റില്‍ കാഞ്ഞങ്ങാട് റൂട്ടിലോടുന്ന എല്ലാ ബസ്സുകളും കയറേണ്ടതാണെന്ന് നഗരസഭാ ട്രാഫിക് കമ്മിറ്റി തീരുമാനമുണ്ട്. പുതിയ ബസ്റ്റാന്റില്‍ അനുമതി ഇല്ലാതെ പാര്‍ക്ക് ചെയ്തു വരുന്ന മുഴുവന്‍ ടൂറിസ്റ്റ് ബസുകളും സ്‌കൂള്‍ ബസുകളും മറ്റ് വാഹനങ്ങളും മാറ്റി പാര്‍ക്ക് ചെയ്യേണ്ടതാണന്നും ഇതിന് വിരുദ്ധമായി പ്രവര്‍ത്തിക്കുന്ന ബസ്സ് ഉടമകളുടെയും തൊഴിലാളികളുടെയും പേരില്‍ നടപടി സ്വീകരിക്കുമെന്നും കാഞ്ഞങ്ങാട് നഗരസഭ സെക്രട്ടറി അറിയിച്ചു.